എനിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്: ഹനാന്‍

ബിഗ് ബോസ് സീസണ്‍ 5 ല്‍ നിന്നും ഹനാന്‍ പുറത്തായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചത് മനപൂര്‍വം ചെയ്തതാണെന്നും ഹൗസും അവിടുത്തെ അംഗങ്ങളേയും ഉറക്കം പോലും ഇല്ലാതെ നിരീക്ഷിക്കുകയായിരുന്നുവെന്നും ഹനാന്‍ മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഹനാന്റെ വാക്കുകള്‍ ഇങ്ങനെ,

‘ഞാന്‍ അവിടെ സുഖവാസത്തിന് പോയതല്ല ഗെയിം കളിക്കാന്‍ പോയതാണ്. ഹനാന്‍ പറഞ്ഞ് തുടങ്ങുന്നു. ഞാന്‍ എന്റെ ഒരു ഗെയിം സ്ട്രാറ്റജി അവിടെ നല്ല രീതിയില്‍‌ വര്‍ക്കൗട്ട് ചെയ്ത് എടുത്തിട്ടുണ്ട്. ഞാന്‍ ഒരു ടോം ആന്റ് ജെറി ഗെയിമാണ് അവിടെ കളിച്ചത്. ബിഗ് ബോസ് ആയിരുന്നു എന്റെ ടോം ഞാന്‍‌ ജെറിയായിരുന്നു. അവിടെ ഉള്ള മനുഷ്യരുടെ റിയല്‍ ക്യാരക്ടര്‍ പുറത്ത് കൊണ്ടുവരികയായിരുന്നു എന്റെ ലക്ഷ്യം.’

‘എല്ലാ മനുഷ്യരും ഒന്നും തികഞ്ഞവരല്ല. അവിടെ ഉള്ളവരെല്ലാം എന്റെ കുറ്റങ്ങളാണ് കൂടുതല്‍ കണ്ട് പിടിക്കാന്‍ ശ്രമിച്ചത്. അവിടെ എല്ലാവര്‍ക്കും നിലനില്‍പ്പാണ് പ്രശ്നം. എനിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്. ഒറ്റയ്ക്ക് സംസാരിച്ചത് എന്റെ ടോം ആന്റ് ജെറി ഗെയിമിന്റെ ഭാഗമായി. ബിഗ് ബോസ് എന്റെ ഹീറോയാണ്. അഖില്‍ ചേട്ടന്‍ നല്ല ഗെയിമറാണ്. നല്ല മൂല്യമുള്ള ഡിസര്‍വിങ് ആയിട്ടുള്ളവര്‍ ജയിക്കട്ടെ. ‘ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് ഹൗസില്‍ പോയ ശേഷം എനിക്ക് മനസിലായി. എന്നെ സംബന്ധിച്ച്‌ എന്റെ ഗെയിം പ്ലാന്‍ സക്സസാണ്. ഞാന്‍ സിഗരറ്റ് വലിക്കുന്നത് ക്യാമറയില്‍ കാണിച്ചോയെന്ന് ചിലര്‍ എന്നോട് ചോദിച്ചു. മനപൂര്‍വമാണ് അവരെ പ്രവോക്ക് ചെയ്തതും ഇറിറ്റേറ്റ് ചെയ്തതും. ചതി എനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റില്ല.’- ഹനാന്‍ പറഞ്ഞു

The post എനിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്: ഹനാന്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/oyGrTni
via IFTTT
Previous Post Next Post