മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകനായും തിളങ്ങുന്ന താരത്തിന്റെ പുത്തൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ നിരവധിയാണ്. ഇപ്പോളിതാ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
എനിക്ക് അവളെ ഇഷ്ടമാണ്. അവൾക്ക് എന്നെയും ഇഷ്ടമാണ്. അതുണ്ടായാൽ മതി. ബാക്കി ഉള്ളവർ പറയും കല്യാണം കഴിഞ്ഞാൽ അണ്ടർസ്റ്റാന്ഡിങ് ഉണ്ടാവണം. കെയർ ഉണ്ടാവണം എന്നൊക്കെ. ഇഷ്ടമുണ്ടായാൽ മതി. ഇഷ്ടമുണ്ടെങ്കിൽ അതെല്ലാം തനിയെ വന്നോളും. പിന്നെ നമ്മുക്ക് മടുക്കില്ല. ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിക്കണം. ഞാൻ അവളെ മിക്ക കാര്യങ്ങളിലും ആശ്രയിക്കാറുണ്ട്. അവൾ ഇല്ലാതെ എനിക്ക് പറ്റില്ല. ഭക്ഷണം കഴിക്കുന്നതോ സിനിമ കാണുന്നതോ എന്തിൽ ആണെങ്കിലും അവളും വേണം
എന്റെ സുഹൃത്താണ് അവൾ. ഭാര്യ ഭർതൃ ബന്ധത്തിന് അപ്പുറം ഒരു സൗഹൃദം ഉണ്ടാകണം. മുന്നോട്ട് പോക്കിൽ അത് വളരെ പ്രധാനമാണ്. ഒരു സൗഹൃദമുണ്ടാവുക എന്നത് പ്രധാനമാണ്. ഞാൻ പ്രണയിക്കുന്ന സമയത്ത് ഉള്ളത് പോലെ തന്നെയാണ്. ഒരിക്കലും അർപ്പിത എന്നോട് ധ്യാൻ ആ കാര്യത്തിൽ സീരിയസ് ആകണം എന്നൊന്നും പറഞ്ഞിട്ടില്ല,
താൻ ശ്രീനിവാസനന്റെ മകൻ ആണെന്ന് അറിയാതെയാണ് അർപ്പിത തന്നെ പ്രണയിച്ചത്. പണക്കാരൻ ആണോ എന്നൊന്നും നോക്കിയിട്ടില്ല. ഞാൻ അത്രയും കൂതറ ആയി നടന്നപ്പോഴാണ് പ്രണയത്തിലായതെന്നും ധ്യാൻ പറഞ്ഞു. കൂടാതെ തന്നെ ഭാര്യ ഡോൺ എന്നാണ് വിളിക്കുന്നത്.
ഗ്യാങ്‌സ്റ്റർ സെറ്റപ്പ് ഒന്നുമല്ല ഒരു കൂതറ ഡോൺ. അങ്ങനെയൊരു ജീവിതമായിരുന്നല്ലോ എന്റേത്. തലതെറിച്ചപോലെ. ഒരിക്കൽ മകൾ ഡോൺ എന്ന് വിളിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ നിന്റെ അച്ഛന് മറ്റൊരു ഭൂതകാലമുണ്ടെന്നാണ് പറഞ്ഞത്
മകൾ ഭയങ്കര പ്രശ്‌നക്കാരിയാണ്. എന്നെ യാതൊരു വിലയുമില്ല. എന്താണെന്ന് അറിയില്ല. എന്റെ അതെ സ്വഭാവമാണ്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനായിട്ടാണ് എന്നെ അവൾ കാണുന്നത് തന്നെ. പോയി കൈ കഴുകു, ചാപ്പൽ ഊരിയിടു എന്നൊക്കെ പറഞ്ഞ് എന്നെ പഠിപ്പിക്കലാണ് ഇവളുടെ പരിപാടി. മൂന്ന് വയസ് കഴിഞ്ഞപ്പോൾ തന്നെ ഇങ്ങനെയാണ്. ഭയങ്കര കലിപ്പത്തിയാണ്,’
‘ഭയങ്കര സ്നേഹമാണ്. ഞാൻ ഉണ്ടെങ്കിൽ എന്റെ കാര്യം നോക്കലാണ്. ഞാൻ ഒരു ഉത്തരവാദിത്ത ബോധമില്ലാത്ത ആളാണെന്ന് അവൾക്ക് രണ്ടര വയസിൽ തന്നെ തോന്നി. അതുകൊണ്ട് എന്നെ അച്ചടക്കം പഠിപ്പിക്കലാണ് അവളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം എന്നോട് വന്നിട്ട് വണ്ണം വച്ചു ആ വയറു ഒന്ന് നോക്ക് എന്നൊക്കെ പറഞ്ഞു,
The post ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനായിട്ടാണ് എന്നെ അവൾ കാണുന്നത്- ധ്യാൻ appeared first on Mallu Talks.
from Mallu Articles https://ift.tt/6QFEnGc
via IFTTT