മലയാള സിനിമയിൽ സുന്ദരിയായ നടിയാണ് നമിത പ്രമോദ്. ഒരു ചെറിയ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. ഒരുപക്ഷെ നായികയായി സിനിമയിൽ അരങ്ങേറിയ ഒരു താരം കൂടിയാണ് നമിത. ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും ഈ സുന്ദരികുട്ടിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ പുതിയ തീരങ്ങൾ എന്ന മലയാളം ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് താരം സിനിമ അഭിനയ മേഖലയിൽ ചുവട് ഉറപ്പിക്കുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലാണ് താരം അഭിനയിച്ചത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ താരം മിനിസ്ക്രീനിലായിരുന്നു ആദ്യം അഭിനയിച്ച്.. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സീരിയലിലും താരത്തിന് അവസരങ്ങൾ ലഭിച്ചു.
മിനിസ്‌ക്രീനിൽ തിളങ്ങിയ ശേഷമാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.ഇതിനകം മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷയിലേയ്ക്ക് അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തമിഴ് സിനിമയിൽ താരം ഒരുപാട് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, വില്ലാളി വീരൻ, ഓർമ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം, മാർഗംകളി, അൽ മല്ലു, തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ലണ്ടനിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരമിപ്പോൾ. അവിടെന്ന് താരം പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലായ ചിത്രങ്ങൾ കണ്ടുനോക്കാം.
The post ‘ലണ്ടനിൽ വൈബാക്കി നടി’ നമിത പ്രമോദ്’…. ഗ്ലാമർ ലുക്ക് വൈറൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/9UwuMTL
via IFTTT