ഒന്നിച്ചിട്ട് വർഷം പതിനെട്ട്.. സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പക്രു, പ്രിയ താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് സോഷ്യൽ ലോകം

നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന കലാകാരന്മാരിൽ ഒരാളാണ് നടനും സംവിധായകനുമായ അജയ് കുമാർ എന്ന ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്.

വിവാഹ വാര്‍ഷികമവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പക്രു. വിവാഹ ചിത്രവും, ഇപ്പോഴുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പക്രു എത്തിയത്. ‘ഒന്നിച്ചിട്ട് വര്‍ഷം 18, സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ എന്നാണ് പക്രു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നടി അലീന പടിക്കല്‍, റാണി ശരണ്‍, സെന്തില്‍ കൃഷ്ണ, സൗപര്‍ണിക തുടങ്ങിയ സെലിബ്രേറ്റികള്‍ അടക്കമുള്ളവര്‍ ആശംസകളുമായി കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. ആശംസകള്‍ അറിയിച്ചവര്‍ക്ക് പക്രു നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

2006 ല്‍ ആയിരുന്നു അജയ് കുമാര്‍ എന്ന ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം. 2008 ല്‍ ആയിരുന്നു ആദ്യത്തെ മകള്‍ ദീപ്ത കീര്‍ത്തിയുടെ ജനനം. 2023 ല്‍ രണ്ടാമത്തെ മകള്‍ പിറന്നു, ദ്വീജ കീര്‍ത്തി എന്നാണ് ഇളയകുട്ടിയ്ക്ക് പേരിട്ടത്.

The post ഒന്നിച്ചിട്ട് വർഷം പതിനെട്ട്.. സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പക്രു, പ്രിയ താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് സോഷ്യൽ ലോകം appeared first on Viral Max Media.



from Mallu Articles https://ift.tt/jHkMlrD
via IFTTT
Previous Post Next Post