എല്ലാം പെട്ടന്നായിരുന്നു, എന്നിലെ സ്ത്രീ പൂർണമായതുപോലെ; ചിത്രം പങ്കിട്ട് രഞ്ജു രഞ്ജിമാർ, സംശയവുമായി സോഷ്യൽ മീഡിയ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു നിറവയറിൽ നിൽക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേബി ഷവറിന്റെത് എന്ന് തോന്നിക്കുന്ന ചിത്രമാണിത്. പിങ്ക് നിറത്തിലുള്ള ഗൗണിലാണ് രഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂർണമായതുപോലെ’ എന്ന ക്യാപ്ഷനോടെയാണ് നിറവയറിൽ കൈ വച്ചു നിൽക്കുന്ന ചിത്രം രഞ്ജു രഞ്ജിമാർ പങ്കുവച്ചത്. ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.

പുത്തൻ ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബിൽ എഡിറ്റ് ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹമാണ് രഞ്ജു ചിത്രത്തിലൂടെ പങ്കുവച്ചത്. രഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. മാതൃത്വം നിങ്ങളുടെ ഹൃദയത്തിലാണ്, അതിനാൽ നിങ്ങൾ എന്നേ പൂർണമായും സ്ത്രീയായി കഴിഞ്ഞു, അമ്മയാകാൻ പ്രസവിക്കണമെന്നില്ല, ഇപ്പോൾ തന്നെ നിങ്ങൾ നിരവധി പേരുടെ അമ്മയായി കഴിഞ്ഞു എന്നെല്ലാം ആരാധകർ കുറിച്ചു.

The post എല്ലാം പെട്ടന്നായിരുന്നു, എന്നിലെ സ്ത്രീ പൂർണമായതുപോലെ; ചിത്രം പങ്കിട്ട് രഞ്ജു രഞ്ജിമാർ, സംശയവുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/qjXZSow
via IFTTT
Previous Post Next Post