ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.
ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്.
താൻ ഒരു പാതി മുസ്ലീം ആണെന്നാണ് അനു പറഞ്ഞത്. ഉപ്പ അബ്ദുൾ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരും തമ്മിൽ വലിയ തർക്കങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അനു ജനിച്ചതോടെ അതെല്ലാം മാറി. രണ്ട് വീട്ടുകാരും ഒരുമിച്ചു. പിന്നെ ആഘോഷങ്ങൾ എല്ലാം ഒന്നാണ്.
ഉപ്പയുടെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ് കാലത്ത് കൃത്യമായി വ്രതം എടുക്കാറുണ്ട്. തന്റെ എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ എല്ലാം മതം മുസ്ലീം എന്ന് തന്നെയാണ് കൊടുത്തിരിയ്ക്കുന്നത് എന്നും അനു സിത്താര പറഞ്ഞിരുന്നു.
അമ്മ മാത്രമല്ല, അനുവിന്റെ ഭർത്താവും ഹിന്ദുവാണ്. വിഷ്ണു പ്രസാദുമായുള്ള അനു സിത്താരയുടെ വിവാഹവും പ്രണയ ബന്ധത്തിലൂടെയാണ്. വിവാഹത്തിന് ശേഷമാണ് അനു സിനിമയിലേക്ക് വന്നതും. അനു മുസ്ലീം ആചാരങ്ങളും ഹിന്ദു ആചാരങ്ങളും പാലിക്കാറുണ്ട്.
ഞങ്ങളുടെ വീട്ടിലെ ആഘോഷങ്ങൾക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട് എന്നാണ് അനു പറഞ്ഞത്. വിഷു, ഓണം ഒക്കെ വരുമ്പോൾ മലബാർ സൈഡിൽ എത്രയൊക്കെ സദ്യ വിളമ്പിയാലും എന്തെങ്കിലും ഒരു നോൺ വെജ്ജും നിർബന്ധമാണ്. അത്തരം ആഘോഷങ്ങളിൽ അടുക്കളയിൽ നിന്ന് ഒരിടത്ത് നിന്ന് അമ്മൂമ്മ സദ്യ ഉണ്ടാക്കുമ്പോൾ അപ്പുറത്തെ സൈഡിൽ നിന്ന് ഉമ്മൂമ്മ ബിരിയാണിയും ഉണ്ടാക്കുന്നുണ്ടാവും. പെരുന്നാളിനും നോൺവെജ് ഉമ്മൂമ്മ ഉണ്ടാക്കിയാൽ വെജ് ഐറ്റംസ് അമ്മമ്മയുടെ വകയായിരിയ്ക്കും
The post സർട്ടിഫിക്കറ്റിൽ ഇപ്പോഴും മുസ്ലിം,മുസ്ലീം ആചാരങ്ങളും ഹിന്ദു ആചാരങ്ങളും പാലിക്കും- അനു സിതാര appeared first on Mallu Talks.
from Mallu Articles https://ift.tt/4tnkhIC
via IFTTT