പിയാനോ ബ്ലാക് നിറത്തിൽ ടൊവിനോയുടെ പുത്തൻ ആഡംബര കാരവാൻ; സൗകര്യങ്ങൾ ഇങ്ങനെ

പുത്തന്‍ ആഡംബര കാരവാന്‍ സ്വന്തമാക്കി ടൊവിനോ തോമസ്. പിയാനോ ബ്ലാക് നിറത്തിലുള്ള കാരവാന്‍ ആണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ കാരവാന്‍ നിര്‍മ്മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്‌സമാന്‍ മോഡലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

സ്റ്റേറ്റ്‌സമാനില്‍ ടൊവിനോയുടെ താത്പര്യ പ്രകാരം മാറ്റങ്ങള്‍ വരുത്തി നിര്‍മ്മിച്ച കാരവാന് നിരവധി പ്രത്യേകതകളുണ്ട്. എയര്‍ സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്ന വാഹനം യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ ഉപകരിക്കും.

ടോയ്‌ലറ്റ്, ബെഡ്‌റൂം, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്‌സ് കാറുകളുടെ റൂഫില്‍ കാണുന്നത് പോലെയുള്ള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിംഗ് എന്നിവ കാരവാനിലുണ്ട്. 55 ഇഞ്ച് ടിവിയും 2000 വാട്‌സ് സോണി ഹോം തിയേറ്റര്‍ മ്യൂസിക് സിസ്റ്റവും വാഹനത്തിലുണ്ട്. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിംഗ്, ഇലക്ട്രിക് കര്‍ട്ടനുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. അതേസമയം, ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.

The post പിയാനോ ബ്ലാക് നിറത്തിൽ ടൊവിനോയുടെ പുത്തൻ ആഡംബര കാരവാൻ; സൗകര്യങ്ങൾ ഇങ്ങനെ appeared first on Mallu Talks.



from Mallu Articles https://ift.tt/7hBLw5r
via IFTTT
Previous Post Next Post