ട്രാൻസ്‌ജെൻഡർ ആയ നാദിറ ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ഒരാളാണ്. ‘എന്റെ കഥ’ എന്ന സെഗ്മെന്റിലൂടെ സഹമത്സരാർത്ഥികളുമായി നാദിറ തന്റെ കഥ പങ്കുവെച്ചിരുന്നു. നജീബിൽ നിന്നും നാദിറയിലേക്കുള്ള തന്റെ ദൂരം അത്ര ചെറുതല്ലായിരുന്നു എന്നാണ് നാദിറ പറയുന്നത്. താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സെക്ഷ്വൽ അറ്റാക്ക് നേരിട്ടതെന്നും പതിനേഴാം വയസിൽ വീട് വിട്ടിറങ്ങിയെന്നും നാദിറ പറയുന്നു.
‘എന്റെ സ്വദേശം തിരുവനന്തപുരം ആണ്. ഞാൻ ജനിച്ചത് കാസർഗോഡ് ആണ്. മഴയെയും മഴക്കാലത്തേയും ഏറ്റവും ഭയത്തോടെ കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. അതിന് കാരണം മഴ പെയ്താൽ ചോരുന്ന അവസ്ഥയിലുള്ള വീടായിരുന്നു ഞങ്ങളുടേത്. സാമ്ബത്തിക പ്രശ്നങ്ങളുള്ള വീടായിരുന്നു എന്റേത്. ഞാൻ ചെറുതായിരുന്നപ്പോൾ കസിൻസായ പെൺകുട്ടികളോട് സംസാരിക്കാനായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. ഞാൻ എന്റെ അനുജത്തിയുടെ സാധനങ്ങളൊക്കെ ഉപയോഗിക്കാൻ ശ്രമിക്കുമായിരുന്നു. അഞ്ചിൽ പഠിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യരുതെന്നൊക്കെ പറഞ്ഞ് മനസിലാക്കി തരുമായിരുന്നു.
എട്ടാം ക്ലാസ്സ് എത്തിയപ്പോൾ മുതൽ ഞാൻ വേറൊരു സ്കൂളിൽ ചേർന്നു. ഏത് കുട്ടിയാണോ വീക്കായിരിക്കികുന്നത് ആ കുട്ടിയെ ആക്രമിച്ച് താൻ ഹീറോ എന്ന് കാണിക്കുന്ന ആൺകുട്ടികളുടെ ക്ലാസായിരുന്നു അത്. അന്നാണ് എനിക്ക് എട്ടോളം കുട്ടികളിൽ നിന്നും സെക്ഷ്വൽ അറ്റാക്ക് നേരിടേണ്ടി വന്നത്. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചൂരിയും സെക്ഷ്വൽ പാർട്ട് എന്താണെന്ന് നോക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ ടീച്ചർമാരോട് കാര്യം പറഞ്ഞു. നാളെ മുതൽ നീ വരുമ്ബോൾ മുടിയൊക്കെ വെട്ടിയിട്ട് വരണമെന്നും, ഇനി മുതൽ ആണുങ്ങളെ പോലെ സംസാരിക്കണമെന്നും, ബോർഡിൽ ഞാൻ പെണ്ണിനെ പോലെ എഴുതരുതെന്നും, പൗരുഷത്തോടെ സംസാരിക്കണമെന്നും, അതോടൊപ്പം ഞാൻ ക്രിക്കറ്റ് കളിക്കണം എന്നുമൊക്കെയായിരുന്നു ടീച്ചർമാർ എന്നോട് പറഞ്ഞത്.
ഒരു പെൺകുട്ടിയോടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രണയവും തോന്നിയിരുന്നില്ല. സിഗരറ്റൊക്കെ വലിക്കാൻ പറയുമായിരുന്നു ആൾക്കാർ എന്നോട്. പക്ഷേ അതിന് പോലും പറ്റിയിരുന്നില്ല. ആ സമയത്താണ് ഞാൻ ഫോൺ ഉപയോഗിച്ച് തുടങ്ങുന്നത്. അപ്പോഴാണ് എനിക്ക് അത്മാർത്ഥായൊരു പ്രണയം തോന്നുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു പുരുഷനുമായിട്ടായിരുന്നു പ്രണയം. ഞാൻ പുള്ളിയൊടൊപ്പം സിനിമയ്ക്ക് എല്ലാം പോകുമായിരുന്നു. കുറച്ച് ദിസങ്ങൾ മാത്രമെ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്നെ സംബന്ധിച്ച് ആ ദിവസങ്ങൾ എല്ലാം എനിക്ക് ഇപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷെ അദ്ദേഹം എന്നെ അംഗീകരിക്കുന്ന ഒരാളായത് കൊണ്ടാകാം. ദിവസങ്ങൾ കഴിയുന്തോറും എന്റെ വ്യക്തിത്വം വെളിവാകാൻ തുടങ്ങിയിരുന്നു.
സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോകളെല്ലാം കണ്ട് വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു തുടങ്ങിയിരുന്നു. അന്ന് വാപ്പ എന്റെ മുന്നിൽ നിന്നും കരഞ്ഞു. പക്ഷെ ഞാൻ ഒരിക്കലും എന്റെ വീട്ടുകാരെ കുറ്റം പറയില്ല. ജീവിതത്തിൽ എവിടെയൊക്കെയോ എന്നെ ഭയങ്കരമായി അവർ എല്ലാവരും ചേർത്ത് പിടിച്ചിട്ടുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാവില്ലായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങി. എഴുപത് രൂപയാണ് അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. അവിടം മുതൽ എന്റെ രണ്ടാം ജീവിതം തുടങ്ങി. നജീബിൽ നിന്നും നാദിറയിലേക്ക് എത്തിയത് വലിയ കാര്യമായിട്ട് ഞാൻ ഇന്നും വിശ്വസിക്കുന്നു’, നാദിറ പറയുന്നു.
The post ‘അവരെന്റെ വസ്ത്രങ്ങൾ വലിച്ചൂരി; സെക്ഷ്വൽ പാർട്ട് നോക്കാൻ ശ്രമിച്ചു തുറന്നു പറഞ്ഞ് നാദിറ appeared first on Mallu Talks.
from Mallu Articles https://ift.tt/x2rHzyB
via IFTTT