ജപ്പാനിൽ അവധി ആഘോഷിച്ച്‌ മോഹൻലാലും കുടുംബവും

സിനിമ കഴിഞ്ഞാൽ മോഹൻലാൽ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത് ഭക്ഷണം പാകം ചെയ്യുന്നതിലും യാത്ര ചെയ്യുന്നതിലുമൊക്കെയാണ്. ‘റാം’, ‘മലൈക്കോട്ടൈ വാലിബൻ’ എന്നീ സിനിമകളുടെ ചിത്രീകരണങ്ങൾ ബാക്കി നിൽക്കെ തിരക്കുകളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ജപ്പാനിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ താരത്തിനൊപ്പം പത്നി സുചിത്രയുമുണ്ട്.

‘ചെറി പൂക്കളുടെ ചുവട്ടിൽ ജീവിക്കുന്നത് എന്തൊരു വിചിത്രമാണ്’ എന്ന പ്രശസ്ത ജാപ്പനീസ് സാഹിത്യകാരൻ കൊബയാഷി ഇസ്സയുടെ വാക്കുകളാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.’മലൈക്കോട്ടൈ വാലിബന്റെ’ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് മോഹൻലാൽ അവധി ആഘോഷത്തിനായി ജപ്പാനിലേക്ക് പറന്നത്. രാജസ്‍ഥാനിലായിരുന്നു പെല്ലിശ്ശേരി സിനിമയുടെ ചിത്രീകരണം. ‘ദൃശ്യം 2’നു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘റാമി’ന്റെ അവസാന ഷെഡ്യൂളും മോഹൻലാലിന് ബാക്കിയാണ്. പാരീസ്, ലണ്ടൻ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. ചിത്രം ഓണം റിലീസായിരിക്കുമെന്നാണ് സൂചന.

View this post on Instagram

 

A post shared by Mohanlal (@mohanlal)

The post ജപ്പാനിൽ അവധി ആഘോഷിച്ച്‌ മോഹൻലാലും കുടുംബവും appeared first on Viral Max Media.



from Mallu Articles https://ift.tt/gjUvOTG
via IFTTT
Previous Post Next Post