മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകനായും തിളങ്ങുന്ന താരത്തിന്റെ പുത്തൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ നിരവധിയാണ്. മൂന്നര വയസ്സുകാരിയായ തന്റെ മകൾ ഒരു സിനിമ കണ്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ധ്യാൻ ഇപ്പോൾ പറയുന്നത്.

‘സിനിമകൾ കാണുമ്പോൾ ഞാൻ എല്ലാ സിനിമയും മകളെയും കാണിക്കാറുണ്ട്. ഹൊറർ സിനിമ, ത്രില്ലർ തുടങ്ങി എല്ലാം കാണിക്കും. പിന്നെ എപ്പോഴെങ്കിലും കണ്ടിട്ട് പേടിക്കേണ്ടല്ലോ കരുതിയാണ്. ചിലരൊന്നും കുട്ടികളെ ആദ്യമൊന്നും ഇത്തരം സിനിമകൾ കാണിക്കില്ല. ഞാൻ നേരെ തിരിച്ചാണ് ആലോചിക്കുന്നത്. ഇത് സിനിമയാണ് റിയാലിറ്റി അല്ല എന്നൊക്കെ പറഞ്ഞാൽ അവൾക്കിപ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്,’

‘കഴിഞ്ഞ ദിവസം ഞാൻ അവളെ ഒരു സിനിമ കാണിച്ചു. മർഡർ മിസ്റ്ററിയാണ്. പൊലീസ് വരും അയാൾ മരിച്ചു എന്നൊക്കെ അവൾക്ക് ഞാൻ പറഞ്ഞ് കൊടുക്കുകയാണ്. എനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് അവളും പറയുന്നുണ്ട്. പൊലീസ് വന്നാൽ അന്വേഷണം നടത്തും കൊലപാതകം നടത്തിയ ആളെ കോടതിയിൽ കൊണ്ടുപോയി ശിക്ഷിക്കുമെന്നൊക്കെ അവൾക്ക് ഇപ്പോൾ അറിയാം. പെട്ടെന്ന് എന്നോട് പറഞ്ഞു, കൊലപാതകി ഒരു മണ്ടനാണെന്ന്. അതെന്താണെന്ന് ഞാൻ ചോദിച്ചു,’
പൊലീസ് ഫിംഗർ പ്രിന്റ് ചെക്ക് ചെയ്യുന്നതൊക്കെ അവൾക്ക് അറിയാം. ഞാൻ തന്നെ പറഞ്ഞു കൊടുത്തതാണ്. എപ്പോഴോ പറഞ്ഞു കൊടുത്ത കാര്യം എനിക്ക് ഓർമ ഇല്ലായിരുന്നു. ഫിംഗർ പ്രിന്റ്സിന്റെ കാര്യം എന്താണെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ, പപ്പാ… കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാൽ ഫിംഗർ പ്രിന്റ് കിട്ടില്ലെന്ന് അവൾ പറഞ്ഞു. ആ മറുപടി എന്നെ അതിശയിപ്പിച്ചു. ഇവൾ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാൻ പെട്ടെന്ന് ആലോചിച്ചു, മൂന്നര വയസ് ആയിട്ടേ ഉള്ളൂ, ഗ്ലൗസ് ഇട്ട് കഴിഞ്ഞാൻ ഫിംഗർ പ്രിന്റ്സ് വരില്ലെന്ന് അവൾക്ക് അറിയാം. പെട്ടെന്ന് തന്നെ ഞാൻ ആ സിനിമ ഓഫാക്കി. പിന്നെ കാണാമെന്ന് കരുതി.

2017 ഏപ്രിലിലാണ് കോട്ടയം സ്വദേശിനിയായ അർപിതയെ ധ്യാൻ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പത്ത് വർഷം നീണ്ട സൗഹൃദത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനാവുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നായിരുന്നു.
The post കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാൽ ഫിംഗർ പ്രിന്റ് കിട്ടില്ലെന്ന് മകൾ പറഞ്ഞു. ആ മറുപടി എന്നെ അതിശയിപ്പിച്ചു- ധ്യാൻ ശ്രീനിവാസൻ appeared first on Mallu Talks.
from Mallu Articles https://ift.tt/OU5uHao
via IFTTT