സാരിയിൽ സ്റ്റൈലിഷ് ആയി സ്വാസിക വിജയ്..!!

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. 2009 ൽ തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സ്വാസിക. പിന്നീട് മലയാളം തമിഴ് തെലുങ്ക് സിനിമകളിലെ സജീവ സാന്നിധ്യമായി മാറി.

നേരത്തെ തന്നെ ഒരുപാട് സിനിമകളിലൂടെയും അതുപോലെതന്നെ സീരിയലുകളിലൂടെയും ആരാധകരുടെ മനം കവരാൻ കഴിഞ്ഞിട്ടുള്ള ഒരു നായിക തന്നെയാണ് സ്വാസിക എന്നു പറയുന്നതിൽ തെറ്റില്ല. നർത്തകിയായും ടെലിവിഷൻ അവതാരകയായും ഒക്കെ സ്വാസിക തിളങ്ങുകയാണ്. സ്വാസികയുടെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ ഒക്കെ തന്നെ നേരത്തെ തന്നെ ഒരുപാട് ആയി പ്രചരിച്ചിരുന്നു.

എന്നാൽ ഇതെല്ലാം തെറ്റാണെന്ന് സ്വാസിക തന്നെ പറയുകയും ചെയ്തു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ഈ മാസം റിലീസിനായി ഒരു ഒരുങ്ങുകയാണ്. സ്വാസിക വിജയ് റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം എ സർട്ടിഫിക്കറ്റ് കൂടിയാണ് പുറത്തിറങ്ങിയത്. സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ തരംഗം ആയിരുന്നു.

തൻറെ സോഷ്യൽ മീഡിയ പേജിൽ ചിത്രത്തിലെ ടീസർ പങ്കുവെച്ച സ്വാസികയെ തേടി നിരവധി വിമർശനങ്ങളാണ് എത്തിയത്. ‘ആണുങ്ങളെ മാത്രമാണോ ഈ സിനിമ കാണിക്കാൻ ഉദ്ദേശിക്കുന്നത്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഇതിനു കിടിലൻ മറുപടിയുമായി സ്വാസികയും എത്തി.

The post സാരിയിൽ സ്റ്റൈലിഷ് ആയി സ്വാസിക വിജയ്..!! appeared first on Mallu Talks.



from Mallu Articles https://ift.tt/ix9aYfE
via IFTTT
Previous Post Next Post