‘നടിമാരാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അവർ ഇൻസൾട്ട് ചെയ്തു; അംബിക

തുടക്കകാലത്ത് തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അംബിക. ‘നടിമാരാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അംബിക പറയുന്നു. എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തിരുന്നു’എറണാകുളത്ത് നടന്ന ഷൂട്ടിംഗിൽ ഫുഡിന്റെ കാര്യം പറയാൻ വന്നപ്പോൾ പുതിയ ആൾക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു.

എന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. നീ കഴിക്കേണ്ട വാ എന്ന് പറഞ്ഞു. അമ്മ എറണാകുളത്ത് ഗ്രാന്റ് ഹോട്ടലിൽ പോയിട്ട് നാലഞ്ച് കരിമീൻ വാങ്ങിച്ച് കൊണ്ടു വന്നു,’ അംബിക ഓർത്തു. ‘തനിക്ക് വൈകുന്നേരം മറ്റൊരു സിനിമയ്ക്ക് പോവണമെന്നറിഞ്ഞ് മനഃപൂർവം പത്ത് പന്ത്രണ്ട് ടേക്കുകളെടുക്കും.

വേറൊരു ആർട്ടിസ്റ്റ് തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നോക്കവെ അപമാനിച്ചെന്നും അംബിക ഓർത്തു. ‘ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരൂയെന്ന് പറഞ്ഞു. ഇരിക്കാൻ പോയപ്പോൾ നോ നോ, യൂ ഗോ ആന്റ് സിറ്റ് ദേർ എന്ന് പറഞ്ഞു. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞു’

‘എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി. മദ്രാസിൽ അവർ ഒരു ഷൂട്ടിംഗിന് വേണ്ടി ഒരു സ്റ്റുഡിയോയിൽ വന്നു. ഞാനവിടെ കത്തി നിൽക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമാെക്കെയായി. ഞാൻ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ അവരവിടെ നിൽക്കുന്നു. എന്താ ഇവിടയെന്ന് ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാൻ എന്ന് പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാൻ പറഞ്ഞു. അവരെ വിളിച്ച് റൂമിനകത്ത് കാെണ്ട് പോയി ഇരുത്തി

അവർ തളർന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് പറഞ്ഞപ്പോൾ അവരെന്നെ നോക്കി. ആ നോട്ടത്തിൽത്തന്നെ മനസ്സിലായെന്നും അംബിക ഓർത്തു. എറണാകുളത്ത് ആ ഗ്രാന്റ് ഹോട്ടലിന്റെ മുന്നിൽ കൂടെ പോയിക്കഴിഞ്ഞാൽ ഇതോർമ്മ വരും. ആരെങ്കിലും കരിമീനെന്ന് പറയുമ്പോൾ തനിക്ക് ദുഃഖം വരുമെന്നും നടി കൂട്ടിച്ചേർത്തു.

The post ‘നടിമാരാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അവർ ഇൻസൾട്ട് ചെയ്തു; അംബിക appeared first on Mallu Talks.



from Mallu Articles https://ift.tt/V3wCcUP
via IFTTT
Previous Post Next Post