തമിഴ് സിനിമയായ 96ൽ തൃഷയുടെ ബാല്യകാല കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഗൗരി ജി കിഷൻ. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങളാണ് വന്നത്. 2019 മാർഗംകളി എന്ന മലയാളം ചിത്രത്തിലൂടെ താരം തിരിച്ചുവന്നു. ശേഷം അനുഗ്രഹീതൻ ആൻറണി എന്ന ചിത്രത്തിൽ സണ്ണി വെയിൻറെ നായികയായി താരം പ്രത്യക്ഷപ്പെട്ടു.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബിബിൻ ജോർജിൻറെ നായികയായാണ് മാർഗം കളി എന്ന സിനിമയിൽ താരം അഭിനയിച്ചത്. 2019 ഹായ് ഹലോ കാതൽ എന്ന മ്യൂസിക് ആൽബത്തിലും താരം അഭിനയിച്ചു. 96, മാർഗംകളി, ജാനു, മാസ്റ്റർ, കർണ്ണൻ, അനുഗ്രഹീതൻ ആൻറണി, പുത്തൻ പുതു കാലെ വിടിയാത എന്നിങ്ങനെ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി താരത്തിന്റെ പുതിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. എപ്പോഴും ഒരു കുട്ടിത്തം നിറഞ്ഞ നാടൻ ലുക്കിൽ എത്തുന്ന താരത്തിന്റെ പുതിയ മോഡേൺ ലുക്കിലെ ചിത്രങ്ങൾ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. താരത്തിന്റെ എല്ലാ അഭിമുഖങ്ങളും പ്രേക്ഷക ശ്രീകാര്യത നേടാറുണ്ട്. തമിഴിൽ തരംഗമായ മിഗിഴിനി എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.
എൽജിബിടി കമ്മ്യൂണിറ്റിയിൽ സൂം ഇൻ ചെയ്യുന്ന തമിഴിലെ ആദ്യ ഗാനമാണിത്. ഗൗരി കിഷൻ ഈ മ്യൂസിക് വീഡിയോയിലൂടെ വീണ്ടും വാർത്തകളിൽ ഇടം നേടി. ഗൗരിയും അനഘയും ആണ് മ്യൂസിക് വീഡിയോയിൽ അഭിനയിക്കുന്നത്. ഗൗരിയുടെ കഥാപാത്രത്തിലെ മാതാപിതാക്കൾ ഗൗരി ഒരു ലെസ്ബിയൻ ആണെന്ന് കണ്ടെത്തുന്ന കഥയാണിത്. ഭരതനാട്യം നർത്തകിയാണ് അനഘ. ഒരു ഭരതനാട്യം പരിശീലന സെക്ഷനിൽ ഇരുവരും പരസ്പരം ആകർഷിക്കപ്പെടുന്നതായി കഥാസന്ദർഭം പറയുന്നു. യൂട്യൂബിൽ പുറത്തിറങ്ങിയ ഈ വീഡിയോയ്ക്ക് നിരവധി വ്യൂസ് ആണ് ലഭിച്ചത്.
The post ബീച്ചിൽ ഒരു ബാർബി ഡോളിനെ പോലെ ഗൗരി..!! appeared first on Mallu Talks.
from Mallu Articles https://ift.tt/FCVBM43
via IFTTT