സ്റ്റൈലിഷ് എന്നതിലുപരി വെറൈറ്റി ഔട്ട്‌ഫിറ്റിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. അഹന മാത്രമല്ല അഹാനയുടെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും ഇളയ മൂന്നു സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്.
ഇവരെല്ലാവരും തന്നെ സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. എല്ലാവർക്കും ഓരോ യൂട്യൂബ് ചാനലുകൾ ഉണ്ട്. യൂട്യൂബ് ചാനലിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും എല്ലാവരും അവരുടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. എപ്പോഴും വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആഹാന പ്രേക്ഷകർക്കു മുൻപിൽ എത്താറുണ്ട്. സ്വിംസ്യൂട്ടിൽ എത്തിയ അഹാനയുടെ ചിത്രങ്ങൾ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ സാരിയിൽ അടിപൊളി ലുക്കിൽ എത്തിയിരിക്കുകയാണ് താരം.
25 ലക്ഷത്തോളം ഫോളോവേഴ്സാണ് അഹാന ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ലൂക്കാ, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. തൻറെ ഹൃദയം കവർന്ന ഭൂമിയിലെ പറുദീസ എന്നാണ് അഹാന മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത് അഹാന പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അടി നാൻസി റാണി എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. നടൻ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The post സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ കിടിലൻ ലുക്കിൽ അഹാന കൃഷ്ണ ..!! appeared first on Mallu Talks.
from Mallu Articles https://ift.tt/rmD62Tf
via IFTTT