രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞു. ദൈവത്തോട് പ്രാർത്ഥിച്ചോളൂ എന്ന് പറഞ്ഞ് ഡോക്ടർ കൈയ്യൊഴിഞ്ഞു. ശക്തമായി പ്രാർത്ഥിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് മകൾക്ക് ആരോ​ഗ്യം കിട്ടി- ദേവയാനി

മലയാള സിനിമയിൽ തിളങ്ങിനിന്ന നടിയാണ് ദേവയാനി. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി അപ്പോൾ ടിവി സീരിയലുകളിൽ സജീവമാണ്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി തിളങ്ങുകയാണ് നടി. 2001ൽ സംവിധായകൻ രാജ്കുമാരനും ദേവയാനിയും രഹസ്യമായി വിവാഹിതർ ആവുകയായിരുന്നു. ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ദേവയാനി.

ഒരു അഭിമുഖത്തിൽ ദേവയാനി തന്റെ മകളെ മരണത്തിൽ നിന്നും തിരിച്ചുകിട്ടിയ അനുഭവം പറഞ്ഞതാണ് ഇപ്പോൾ വൈറലാവുന്നത്. വീട്ടിൽ എല്ലാ ദിവസവും ആഞ്ജനേയ സ്വാമിയെ പൂജിക്കാറുണ്ട്. കലികാംപൈ ആണ് തന്റെ ഇഷ്ടദൈവം. വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങുമ്പോഴും ആഞ്ജനയേ സ്വാമിയെ പൂജിയ്ക്കും. ഭക്ഷണം കഴിക്കുന്നതിന് മുൻപ് എല്ലാം പ്രാർത്ഥിച്ചിട്ടേ കഴിക്കാറുള്ളൂ.

രണ്ടാമത്തെ മകൾക്ക് ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ചു. രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാധീതമായി കുറഞ്ഞുകൊണ്ടിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ചോളൂ എന്ന് പറഞ്ഞ് ഡോക്ടർ കൈയ്യൊഴിഞ്ഞു. അന്ന് എന്റെ മകളെ രക്ഷിച്ചത് ദൈവം തന്നെയാണ്. ശക്തമായി പ്രാർത്ഥിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ടാണ് അവളുടെ ആരോഗ്യം മെച്ചപ്പെട്ടത് – ദേവയാനി പറഞ്ഞു.

ഇപ്പോൾ മറ്റൊരു വാർത്ത കൂടെ ദേവയാനിയുടെ മകളെ കുറിച്ച് പുറത്ത് വരുന്നുണ്ട്. ഇന്നലെയായിരുന്നു മൂത്ത മകൾ പ്രിയങ്കയുടെ പരീക്ഷ റിസൾട്ട് വന്ന ദിവസം. പ്ലസ്ടുവിന് ദേവയാനിയുടെ മകൾ 600 ൽ 496 മാർക്ക് നേടി വിജയിച്ചു. ആ സന്തോഷം പ്രിയങ്ക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ പങ്കുവച്ചത്.

The post രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞു. ദൈവത്തോട് പ്രാർത്ഥിച്ചോളൂ എന്ന് പറഞ്ഞ് ഡോക്ടർ കൈയ്യൊഴിഞ്ഞു. ശക്തമായി പ്രാർത്ഥിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് മകൾക്ക് ആരോ​ഗ്യം കിട്ടി- ദേവയാനി appeared first on Mallu Talks.



from Mallu Articles https://ift.tt/RXkoaBw
via IFTTT
Previous Post Next Post