നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ അത് മുളയിലേ നുള്ളി;കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ ; നിഖില വിമൽ

മലയാളിയാക്കളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന സിനിമയിലൂടെത്തി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഭാഗ്യദേവത . സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടേയും മറയില്ലാത്ത സംസാരത്തിലൂടേയുമെല്ലാം നിഖില വിമല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളേയും പുരുഷന്മാരേയും വേര്‍തിരിച്ച് കാണുന്നതിനെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ വൈറലായിരുന്നു.

ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വീട്ടില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ജോ ആന്‍ഡ് ജോയിലെ പോലെ വീട്ടില്‍ നിന്നു നല്ല ഭാര്യയാകാനുള്ള ട്രെയ്‌നിങ് തന്നു തുടങ്ങിയോ എന്ന ചോദ്യത്തിനായിരുന്നു നിഖില മറുപടി നല്‍കിയത്. താരത്തിന്റെ മറുപടി ഇങ്ങനെയാണ്.

”കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ മറുപടി പറയും.” എന്നാണ് താരം പറയുന്നത്.

നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളിയെന്നും താരം പറയുന്നു. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാല്‍ മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ചു ഞങ്ങള്‍ മറുപടി കൊടുക്കുമെന്നും നിഖില വ്യക്തമാക്കുന്നു.

അതേസമയം തനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാന്‍ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതു കണ്ട് ‘നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്റെ ഭാഗ്യം…’ എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു. കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ എന്നാണ് നിഖില ചോദിക്കുന്നത്. വിവാഹം കഴിക്കുന്നെങ്കില്‍ അതു പ്രണയിച്ചാകണമെന്നാണ് എന്റെ ആഗ്രഹമെന്നാണ് നിഖില പറയുന്നത്. പക്ഷേ, ഇപ്പോള്‍ പ്രണയമൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

The post നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ അത് മുളയിലേ നുള്ളി;കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ ; നിഖില വിമൽ appeared first on Mallu Talks.



from Mallu Articles https://ift.tt/QVb0fpM
via IFTTT
Previous Post Next Post