പ്രേക്ഷകർ ഇതുവരെ കാണാത്ത ലുക്കിൽ പ്രിയ വാര്യർ ; വീഡിയോ വൈറൽ

മോഡലിംഗ് രംഗത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന നായകയാണ് പ്രിയ പ്രകാശ് വാര്യർ.  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലും അന്യഭാഷയിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രിയക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ സുപരിചിതയായത്. പിന്നീട് അങ്ങോട്ട് ഹിന്ദിയിലും തെലുങ്കിലുമായി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പ്രിയയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കഥകളി വേഷത്തിലാണ് പ്രിയ മ്യൂസിക് വീഡിയോയിൽ എത്തിയിരിക്കുന്നത്.  പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു പ്രിയ വാര്യരെയാണ് മ്യൂസിക്കൽ വീഡിയോയിലൂടെ ആരാധകർ കണ്ടിരിക്കുന്നത്. താരത്തിനൊപ്പം റംസാൻ മുഹമ്മദ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മ്യൂസിക്കൽ വീഡിയോയുടെ ടീസർ മാത്രമേ ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളൂ.വൈകാതെ തന്നെ വീഡിയോയുടെ മുഴുവൻ ഭാഗവും പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ടാണ് ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് പ്രിയ ടീസറിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ വീഡിയോയിൽ ആകൃഷ്ടരായത്. പ്രിയ കേന്ദ്ര കഥാപാത്രമായി എത്തിയ ലൈവ് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

The post പ്രേക്ഷകർ ഇതുവരെ കാണാത്ത ലുക്കിൽ പ്രിയ വാര്യർ ; വീഡിയോ വൈറൽ appeared first on Viral Max Media.



from Mallu Articles https://ift.tt/KlHvAXS
via IFTTT
Previous Post Next Post