കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നെന്ന് നസ്രിയ, എന്താണ് കാര്യമെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചു കാലത്തേയ്ക്ക് വിട്ടു നിൽക്കുമെന്ന് അറിയിച്ച്‌ മലയാളികളുടെ പ്രിയ താരം നസ്രിയ ഫഹദ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ നിന്നും ബ്രേക്ക് എടുക്കുമെന്നാണ് താരം അറിയിച്ചത്.

“എല്ലാ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. എന്നാൽ ഉടനെ തിരിച്ചുവരും”. താരം തന്റെ സജീവമായ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. താരത്തിന്റെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിരവധി ഫോളോവേഴ്സാണുള്ളത്. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം ഇപ്പോൾ പ്രത്യക്ഷപ്പെടാറുള്ള നസ്രിയയുടെ സിനിമയിലെയും സ്വകാര്യ ജീവിതത്തിലേയുമായുള്ള നിമിഷങ്ങൾ ആരാധകർക്ക് മുന്നിലെത്തിക്കുന്നതിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വലിയ പങ്ക് വഹിച്ചിരുന്നു.

അതേസമയം തന്നെ രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന വാർത്ത സജീവമായിരുന്നു. ആവേശം എന്ന് പേരിട്ടിരിക്കുന്ന ഹാസ്യത്തിന് പ്രധാന്യം നൽകുന്ന ചിത്രത്തിൽ നായകനായ ഫഹദ് ഫാസിലിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രം നസ്രിയ കൈകാര്യം ചെയ്യുമെന്നായിരുന്നു പലരും പങ്കുവെച്ച വിവരം.

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി.

മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.

The post കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നെന്ന് നസ്രിയ, എന്താണ് കാര്യമെന്ന് ആരാധകർ appeared first on Mallu Talks.



from Mallu Articles https://ift.tt/IpTQkNY
via IFTTT
Previous Post Next Post