പിന്നണി ഗാനരംഗത്ത് സജീവമായ വ്യക്തിയാണ് അഭയാ ഹിരൺമയി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ആൽബം ഗാനങ്ങളിലൂടെയും അഭയ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ഒരുപിടി ചിത്രങ്ങൾക്കും പിന്നണി ഗായികയായി അഭയ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ താരത്തിന്റെ പിറന്നാൾ കഴിഞ് പുതിയൊരു വിശേഷം കൂടി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ്.
വണ്ടിൽ നിന്നും പൂമ്പാറ്റ യിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ടാറ്റൂ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ടാറ്റൂ വളരെ ഇഷ്ടമുള്ള അഭയ ഇതിനുമുമ്പും ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ടെന്ന് അഭിമുഖങ്ങളും വ്യക്തമാക്കിയിട്ടുണ്ട്m നിരവധി പേരാണ് ആശംസകൾ നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ സ്റ്റൈലിംഗും മേക്കപ്പും എല്ലാം ആരാധകർക്ക് ഇഷ്ടമാണ്. വേറിട്ട ശൈലിയിൽ വസ്ത്രധാരണം ചെയ്യാൻ അഭയ മിക്കപ്പോഴും ശ്രമിക്കാറുണ്ട്.
മ്യൂസിക് ഡയറക്ടർ ആയ ഗോപി സുന്ദറിനൊപ്പം പ്രണയിച്ചിരുന്നപ്പോഴാണ് അഭയ കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചത്. ഗോപിക്കൊപ്പം ഏകദേശം 14 വർഷത്തോളം ആയിരുന്നു താമസിച്ചത്. പിന്നീടാണ് ഇരുവരും കഴിഞ്ഞവർഷം വേർപിരിയാൻ തീരുമാനിച്ചത്. അതിനുശേഷം ഗോപി അമൃത സുരേഷുമായി പ്രണയത്തിലാണെന്നും വാർത്തകൾ പുറത്തുവന്നു. പിന്നീട് അഭയ സൈബർ അറ്റാക്കുകൾ നേരിടേണ്ടിയും വന്നിരുന്നു. അതിനുശേഷം താരം തന്റേതായ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഗാനരംഗത്തു കൂടുതൽ തിളങ്ങാൻ ഒരുങ്ങുകയാണെന്നും വ്യക്തമാക്കിയിരുന്നു..
The post വണ്ടിൽ നിന്ന് പൂമ്പാറ്റയിലേക്ക്; പുതിയ ടാറ്റു പങ്കുവെച്ച് അഭയാ ഹിരൺമയി appeared first on Viral Max Media.
from Mallu Articles https://ift.tt/294YEBA
via IFTTT