അമ്മ എന്നെ ഇവിടെനിന്ന് കൊണ്ടുപോകണമെന്ന് സുബി പറഞ്ഞിരുന്നു, എനിക്കങ്ങനെ പറ്റിയില്ല, അവൾ തിരികെ വീട്ടിലേക്ക് വന്നത് നടന്നല്ല കിടന്നാണ്

സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്.

ഇപ്പോഴിതാ, ആദ്യമായി സുബിയുടെ മരണശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സുബിയുടെ അമ്മ. നമുക്കൊരു വീടുണ്ട് അത് വിറ്റിട്ടാണെങ്കിലും ഞാൻ നിന്നെ ചികിത്സിക്കും എനിക്ക് നിന്നെ തിരിച്ചു കിട്ടിയാൽ മതി നീ ധൈര്യമായിരിക്ക് നിന്നെ ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും എന്നൊക്കെ താൻ അവളോട് പറഞ്ഞിരുന്നതായി അമ്മ ഓർത്തെടുക്കുന്നു. ഇവിടെത്തെ നേഴ്സുമാർ ശരിയല്ലെന്നും ഫുഡും പ്രശ്നമാണ് അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് സുബി പറഞ്ഞിരുന്നു. പക്ഷേ ആ രണ്ടാം ദിവസം അവൾ വന്നത് നടന്നല്ല കിടന്നാണെന്നും സുബിയുടെ അമ്മ കണ്ണീരോടെ പറയുന്നു.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ്. മിമിക്രി വേദികളിൽ തിളങ്ങി സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ എത്തിയ സുബി, മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായിരുന്നു. പല തവണ അവതാരകയായെത്തി പ്രേക്ഷകരെ ചിരിപ്പിക്കയുകയും ആനന്ദിപ്പിക്കുകയും ചെയ്ത താരം മൂന്ന് മാസം മുൻപാണ് വിടപറഞ്ഞത്.

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുബി മരണപ്പെടുന്നത്. നടനും മിമിക്രി താരവുമായ ടിനി ടോം സുബിയുടെ വിയോ​ഗ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ആദ്യം പലർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. രോഗം ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ സുബി ചികിത്സ തേടിയത്. പിന്നീട് അവസ്ഥ വഷളായി മരണം സംഭവിക്കുകയായിരുന്നു. മരിക്കുമ്പോൾ 41 വയസ്സായിരുന്നു സുബിക്ക്.

The post അമ്മ എന്നെ ഇവിടെനിന്ന് കൊണ്ടുപോകണമെന്ന് സുബി പറഞ്ഞിരുന്നു, എനിക്കങ്ങനെ പറ്റിയില്ല, അവൾ തിരികെ വീട്ടിലേക്ക് വന്നത് നടന്നല്ല കിടന്നാണ് appeared first on Mallu Talks.



from Mallu Articles https://ift.tt/uREqjTD
via IFTTT
Previous Post Next Post