അതോടെ തേപ്പുകാരി എന്ന പേര് കിട്ടി, പക്ഷേ അതിന് ശേഷം സ്വയം എത്ര സ്‌ട്രോംഗാണെന്ന് മനസ്സിലായി: വിന്‍സി അലോഷ്യസ്

തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി വിന്‍സി അലോഷ്യസ്. കോളജില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവമാണ് നടി പങ്കുവെച്ചത്. കോളേജില്‍ വെച്ച് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു പോയിന്റില്‍ തനിക്കത് വേണ്ടെന്നുവെയ്ക്കേണ്ടിവന്നുവെന്നും നടി പറയുന്നു.

അതോടെ സോ കോള്‍ഡ് തേപ്പുകാരി എന്ന പേരും വലിയ ഒറ്റപ്പെടലുമാണ് എനിക്കുണ്ടായത്. എന്റെ തീരുമാനം ഇത്രവലിയ ഒറ്റപ്പെടല്‍ എനിക്ക് സമ്മാനിച്ചതിന്റെ കാരണം എനിക്ക് വ്യക്തമല്ലായിരുന്നു. അവിടെയൊക്കെ ഞാന്‍ ഡിപ്പന്റായിരുന്നു. ഇന്നും എനിക്ക് ആരെങ്കിലുമൊക്കെ ഒപ്പം വേണം.

വളരെ സാധാരണമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. മകള്‍ക്ക് വേണ്ടി എറണാകുളത്ത് വന്ന് ഫ്ലാറ്റെടുത്ത് നില്‍ക്കുക എന്നത് സാമ്പത്തികമായി അവര്‍ക്ക് താങ്ങാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് അതെല്ലാം നേരിട്ടത്.

കാരണം അവിടെ നിന്ന് പിന്നോട്ട് പോയിരുന്നെങ്കില്‍ പഠിപ്പും മുടങ്ങി ഒരു ദാമ്പത്യ ജീവിതത്തിലേയ്ക്ക് പോകേണ്ടി വന്നേനെ. സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവുമുള്ള എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കറിയാം ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്ട്രോങ് ആകുകയാണ്. പക്ഷേ എനിക്ക് സ്വയം സ്ട്രോങ് ആണെന്ന് തോന്നിയത് കോളേജില്‍ നടന്ന ആ ഇന്‍സിഡന്റിന് ശേഷമാണ്. ഇന്ന് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

The post അതോടെ തേപ്പുകാരി എന്ന പേര് കിട്ടി, പക്ഷേ അതിന് ശേഷം സ്വയം എത്ര സ്‌ട്രോംഗാണെന്ന് മനസ്സിലായി: വിന്‍സി അലോഷ്യസ് appeared first on Mallu Talks.



from Mallu Articles https://ift.tt/oS4YNms
via IFTTT
Previous Post Next Post