പനിനീർപ്പൂക്കൾക്കിടയിൽ അതിസുന്ദരിയായി ഭാമ ; പിറന്നാൾ ആശംസകളുമായി ആരാധകർ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് ഭാമ. മലയാളം കന്നട തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഏറെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് ഇപ്പോൾ.  2007ൽ ആയിരുന്നു താരം നിവേദ്യത്തിൽ അഭിനയിച്ചത്. പിന്നീടങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ പിറന്നാൾ ദിനത്തിലെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. പൂക്കൾ കൊണ്ട് ഒരുക്കിയ വേദിയിൽ പിറന്നാള്‍ കേക്കിന് അരികിൽ നിൽക്കുന്ന ഭാമയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.  നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ മകളുടെ പേര് ഗൗരി. എന്നാണ് ഭർത്താവ് അരുൺ.  അടുത്തിടെ ആയിരുന്നു ഇരുവരും വേർപിരിഞ്ഞു വന്ന വാർത്തകൾ പുറത്തുവന്നത്. കാനഡയിൽ ജോലി ചെയ്തിരുന്ന അരുൺ കോട്ടയം സ്വദേശിയായിരുന്നു. ഇരുവരുടെ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

മകൾ ജനിച്ചത് ജനിച്ചതിനു ശേഷം ആയിരുന്നു ഇരുവരുടെയും ജീവിതത്തിൽ വിള്ളലുകൾ സംഭവിച്ചത്. ശേഷം രണ്ടുപേരും വേർപിരിഞ്ഞതായി വാർത്തകൾ പുറത്തുവന്നു. എന്നാൽ ഭാമ സത്യം എവിടെയും വെളിപ്പെടുത്തിയിട്ടില്ല.  സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിവാഹ ചിത്രങ്ങളും ഭർത്താവിൻറെ ചിത്രങ്ങളും ഭാമ നീക്കം ചെയ്തിട്ടുണ്ട് ഇതേ തുടർന്നാണ് ആരാധകർ താരത്തിന്റെ വിവാഹബന്ധം വേർപ്പെടുത്തിയതായി വിലയിരുത്തിയത്. 2020 ആയിരുന്നു നടി വിവാഹിതയായത്. പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചു വന്നിട്ടുമില്ല. അടുത്തിടെ മിനിസ്ക്രീനിൽ ചില ഷോകളിൽ അതിഥിയായി എത്തിയിരുന്നു

The post പനിനീർപ്പൂക്കൾക്കിടയിൽ അതിസുന്ദരിയായി ഭാമ ; പിറന്നാൾ ആശംസകളുമായി ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/04Gt7el
via IFTTT
Previous Post Next Post