ഗോള്‍ഡന്‍ ഗൗണില്‍ സ്‌റ്റൈലിഷായി ശ്രിയ ശരണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രയ ശരൺ. വിവാഹത്തോടെ അഭിനയമേഖലയിൽ നിന്നും ശ്രിയ ചെറിയ ഇടവേള എടുത്തിരുന്നു. കുഞ്ഞ് പിറന്നതിന് ശേഷമാണ് ശ്രിയ അഭിനയ മേഖലയിലേയ്ക്ക് വീണ്ടും മടങ്ങി എത്തിയത്. ഇപ്പോൾ ബോളിവുഡ് സിനിമകളിൽ ഉൾപ്പെടെ ശ്രിയ നിറസാന്നിദ്ധ്യമാണ്.

സിനിമയിലേത് പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രിയ ശരൺ.   ശ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

ഗോൾഡൻ ഗൗണിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായം കൂടുംതോറും ശ്രിയയുടെ സൗന്ദര്യവും വർധിച്ചു വരികയാണല്ലോ എന്നാണ് ആരാധക‍ർ പറയുന്നത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർആർആറിൽ ശ്രിയ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

The post ഗോള്‍ഡന്‍ ഗൗണില്‍ സ്‌റ്റൈലിഷായി ശ്രിയ ശരണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ appeared first on Mallu Talks.



from Mallu Articles https://ift.tt/S1LOfyJ
via IFTTT
Previous Post Next Post