ജൂനിയർ പിഷുവിന്റെ ആറ്റിറ്റ്യൂഡ് നോക്കൂ, രമേശ് പിഷാരടിയുടെ ഹോംമെയ്ഡ് ചിത്രത്തിന് തകർപ്പൻ കമന്റുകൾ

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി ‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’ എന്നാണ് ചിത്രത്തിനു അടികുറിപ്പായി താരം കുറിച്ചത്. ഗായിക സിത്താര ‘അഴക്’ എന്ന് ചിത്രത്തിനു താഴെ കമന്റു ചെയ്തപ്പോൾ ‘ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ’ എന്നാണ് രമേഷ് പിഷാരടിയുടെ മറുപടി.

കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്.

കുടുംബ ചിത്രത്തിൽ ആരാധകരുടെ കണ്ണുടക്കിയത് പിഷാരടിയുടെ ഇളയ മകന്റെ മുഖത്തേയ്ക്കാണ്. ‘ജൂനിയർ പിഷാരടിയുടെ ആറ്റിറ്റ്യൂഡ് നോക്കൂ’ എന്നാണ് ആരാധകർ പറയുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ ‘പഞ്ചവർണ്ണ തത്ത’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാന ഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടി ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

The post ജൂനിയർ പിഷുവിന്റെ ആറ്റിറ്റ്യൂഡ് നോക്കൂ, രമേശ് പിഷാരടിയുടെ ഹോംമെയ്ഡ് ചിത്രത്തിന് തകർപ്പൻ കമന്റുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/Xv6Mqej
via IFTTT
Previous Post Next Post