‘പിറന്നാൾ ആശംസകൾ ഉമ്മാ… ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച തുടങ്ങി’ ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസകളുമായി ദുൽഖർ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് നടൻ മമ്മൂട്ടിയും കുടുംബവും. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തിയ ദുൽഖർ ഇന്ന് പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ദുൽഖർ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഉമ്മ സുല്‍ഫത്തിന് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ദുൽഖർ. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

“ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷത്തോടെയാണ് ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച്ചയും തുടങ്ങുന്നത്. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ദിവസം കൂടിയാണത്. മക്കളും പേരക്കുട്ടികളും കൂടെയുള്ളത് കൊണ്ട് എല്ലാ വർഷത്തെയും ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഉമ്മക്കിതെന്ന് എനിക്ക് ഉറപ്പാണ്.

ഞങ്ങൾക്കായി വീട് ഒരുക്കുകയും ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി തരികയും ചെയ്ത് എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്ക് മാത്രമാണ്.

ഉമ്മയെ അറിയാനും ഈ വിശേഷം ആഘോഷിക്കാനും ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഈ ഒരു ദിവസം മാത്രമെ ഉമ്മ അതിനെല്ലാം സമ്മതിക്കാറുള്ളൂ എന്നതാണ് മറ്റൊരു വാസ്തവം. ഉമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിവസം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ ഉമ്മ”, എന്നാണ് ദുൽഖർ ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ദുൽഖർ പങ്കുവെച്ച പോസ്റ്റിന് ഒട്ടേറെ പേരാണ് സുൽഫത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. കേരളത്തിലെ ഏറ്റവും വിജയിച്ച രണ്ട് വ്യക്തിത്വങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയും അർപ്പണബോധവുമുള്ള സ്ത്രീയാണ് സുൽഫത്ത് എന്നാണ് ഒരാൾ നൽകിയ കമന്റ്. ഹാറ്റ്സ് ഓഫ് യു ഡിയർ മാം”, എന്നാണ് മറ്റൊരാൾ നൽകിയ കമന്റ്. ഒട്ടേറെ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

The post ‘പിറന്നാൾ ആശംസകൾ ഉമ്മാ… ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച തുടങ്ങി’ ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസകളുമായി ദുൽഖർ appeared first on Mallu Talks.



from Mallu Articles https://ift.tt/Uy07LTa
via IFTTT
Previous Post Next Post