താൻ വ്യാജ വാർത്തകളുടെ ഇരയാണെന്ന് നടി മംമ്ത മോഹൻദാസ്. തന്റെ ഒരു സിനിമയെ നെഗറ്റീവ് പബ്ലിസിറ്റി നൽകി പ്രചരിപ്പിച്ചത് വ്യക്തിപരമായി ബാധിച്ചിരുന്നു. തനിക്ക് രോഗം വന്നപ്പോൾ തന്റെ കൈയ്യും കാലുമാണെന്ന് പറഞ്ഞ് മസാലകൾ ചേർത്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നാണ് മംമ്ത പറയുന്നത്.
കരിയർ തുടങ്ങുമ്പോൾ മുതൽ തന്നെ വ്യാജ വാർത്തകൾക്ക് ഇരയായിരുന്നു. താൻ ചെയ്ത ഒരു ചിത്രത്തെ നെഗറ്റീവായി പബ്ലിസിറ്റി ചെയ്യുകയും അത് പേഴ്‌സണലി ബാധിക്കുകയും ചെയ്തിരുന്നു. പിന്നെ തനിക്ക് സുഖമില്ലാതായപ്പോൾ താൻ പറഞ്ഞതല്ലാതെ അതിനൊപ്പം കുറച്ചുകൂടി മസാലകൾ ചേർത്ത് വാർത്തകൾ പ്രചരിപ്പിച്ചു.
അസുഖത്തെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടുന്ന സാഹചര്യം വന്നപ്പോൾ അസുഖത്തെ കുറിച്ച് ഏറ്റവും കുറച്ച് കാര്യങ്ങൾ മാത്രമാണ് പൊതുജനങ്ങളോട് പറയാൻ താൽപര്യപ്പെട്ടിരുന്നത്. പക്ഷേ അതിനൊപ്പം കുറേ മസാലകളും ചേർത്തായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്. ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്‌നം വന്നപ്പോൾ തന്റേതെന്ന് പറഞ്ഞ് ഇന്റർനെറ്റിൽ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ അതൊന്നും തന്റേതായിരുന്നില്ല. തന്റെ കൈയും എന്റെ കാലും എന്നു പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
ഇത് കാണുന്ന ജനങ്ങൾ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നൊക്കെയാണ്. ഈ ചിത്രങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെ കുറേ ആൾക്കാർ കുറേ സിമ്പതി മെസ്സേജുകൾ അയക്കാൻ തുടങ്ങി. എന്നാൽ തനിക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മംമ്ത പറയുന്നത്.
The post ഞാൻ ഇരയാണ്, മസാലകൾ ചേർത്ത് പ്രചരിപ്പിക്കുകയാണ്.. ആ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് എന്നെ പേഴ്‌സണലി ബാധിച്ചിരുന്നു: മംമ്ത appeared first on Viral Max Media.
from Mallu Articles https://ift.tt/oJwBzV5
via IFTTT