ഫേമസ് ആകാൻ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം, ആ പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല, കിടിലൻ മറുപടിയുമായി ആര്യ

കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവും നഗ്നതാ പ്രദര്‍ശനവും കേരളമാകെ വലിയ ചര്‍ച്ചയായി മാറിയതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

നന്ദിതയെ അഭിനന്ദിക്കുന്നതിനൊപ്പം ചിലര്‍ മോശമായ പ്രതികരണങ്ങളും നടത്തുന്നുണ്ട്. ‘ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍. ‘അത് ഒരു പോയന്റ് ആണ് കെട്ടോ.

കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ്’, എന്ന മോശം പ്രതികരണത്തോട് പ്രതികരിച്ച്‌ നടിയും അവതാരകയുമായ ആര്യ രംഗത്തുവന്നു. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ് എന്നായിരുന്നു ആര്യയുടെ പ്രതികരണം.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടാകുന്നത്. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. യാത്രാമധ്യേയായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവാണ് മോശമായി പെരുമാറിയത്. ഉടനെ തന്നെ സംഭവം തന്റെ ഫോണില്‍ ചിത്രീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുകയായിരുന്നു.

ബസ് ജീവനക്കാരും നന്ദിതയ്ക്ക് പിന്തുണയുമായി എത്തിയതോടെ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുമെന്നായപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. അതേസമയം ഇയാള്‍ മുമ്പും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ തനിക്ക് ഇതേക്കുറിച്ച് മെസേജ് അയച്ചതായും കഴിഞ്ഞ ദിവസം നന്ദിത പറഞ്ഞിരുന്നു. കേസില്‍ സവാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

The post ഫേമസ് ആകാൻ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം, ആ പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല, കിടിലൻ മറുപടിയുമായി ആര്യ appeared first on Mallu Talks.



from Mallu Articles https://ift.tt/aNv49j0
via IFTTT
Previous Post Next Post