മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്.
ഹണി റോസിനെക്കുറിച്ച് കുടുംബം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഹണി റോസ് സിനിമയിലേക്ക് വരുന്നതിനോട് നടിയുടെ അച്ഛന് താൽപര്യമില്ലായിരുന്നെന്ന് താരത്തിന്റെ അമ്മ വ്യക്തമാക്കി. ഭക്ഷണം കഴിക്കുമ്പോൾ സിനിമാക്കാര്യം പറഞ്ഞാൽ ഡാഡി ആദ്യം എണീറ്റ് പോവും. ഭക്ഷണം പോലും കഴിക്കാതെയായി. ഒടുവിൽ നീ നേരിട്ട് ചോദിക്ക്, ഞാൻ പറഞ്ഞ് മടുത്തെന്ന് ഹണി റോസിനോട് പറഞ്ഞെന്നും അമ്മ ഓർത്തു.
എതിർത്തതിന് കാരണമെന്തെന്ന് അച്ഛനും വ്യക്തമാക്കി. മുമ്പ് ഒരു സിനിമയ്ക്ക് ഹണിയെ പറഞ്ഞ് വെച്ചെങ്കിലും അവർ പിന്നെ വേറെ നടിയെ വെച്ചു. അത് മകൾക്ക് ഭയങ്കര വിഷമമായി. അതുകൊണ്ടാണ് എതിർത്തത്. എന്നാൽ മകൾ താൽപര്യം പറഞ്ഞപ്പോൾ താൻ സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ് ഹണി റോസ് അഭിനയിച്ചതിൽ തനിക്കിഷ്ടപ്പെട്ട സിനിമയെന്ന് അച്ഛൻ അഭിപ്രായപ്പെട്ടു. അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ഹണി റോസ് മുമ്പ് സംസാരിച്ചിട്ടുണ്ട്, ഒറ്റ മകളായതിനാൽ തന്റെ എല്ലാ ആഗ്രഹങ്ങൾക്കും അച്ഛനും അമ്മയും ഒപ്പം നിന്നു. വർക്കിയെന്നാണ് ഹണിയുടെ അച്ഛന്റെ പേര്. അമ്മ റോസ്ലിയും.
കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന ഹണി സോഷ്യൽ മീഡിയയിലും തരംഗമാണ്. ഉദ്ഘാടന ചടങ്ങുകളിലാണ് ഹണി റോസിനെ കൂടുതലായും പൊതുവേദികളിൽ കാണാറ്. ഇത് പലപ്പോഴും ട്രോളായിട്ടുമുണ്ട്. എന്നാൽ ആളുകളുടെ സ്നേഹം നേരിട്ടറിയുന്നത് നല്ല കാര്യമാണെന്ന അഭിപ്രായക്കാരിയാണ് ഹണി റോസ്.
സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളെക്കുറിച്ചും ഹണി റോസ് സംസാരിച്ചിരുന്നു. ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യമാെക്കെ മോശം കമന്റുകളിൽ അമ്മയ്ക്കുൾപ്പെടെ വിഷമം വരുമായിരുന്നു. എന്നാലിന്ന് അമ്മ ഇത് വായിച്ച് ചിരിക്കാറാണെന്നും ഹണി റോസ് വ്യക്തമാക്കി.
The post ഞാൻ സിനിമയിലഭിനയിക്കുകായാണെന്ന് പറഞ്ഞതോടെ അച്ഛൻ ഭക്ഷണംപോലും കഴിക്കാതെയായി- ഹണി റോസ് appeared first on Mallu Talks.
from Mallu Articles https://ift.tt/O5K13eP
via IFTTT