മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധ നേടിയെടുത്ത താരമാണ് മെറീന മൈക്കിൾ. സോഷ്യൽ മീഡിയയിലൂടെ താരം നൽകിയ ഒരു അഭിമുഖത്തിലൂടെ സിനിമാ മേഖലയിൽ നിന്നു വന്ന മോശം അനുഭവം വിവരിക്കുകയാണ്.
ചിത്രീകരണത്തിന് എന്ന പേരില്‍ വിളിച്ചു വരുത്തി ചതിക്കാന്‍ ശ്രമിച്ചുവെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറീന അഭിമുഖത്തിലൂടെ തുറന്നുപറയുകയാണ്
“ഒരു പരസ്യത്തിന് ചിത്രീകരണത്തിന് വന്ന തനിക്കൊരു കാസ്റ്റിംഗ് കോൾ വന്നിരുന്നുവെന്നും ലാസ്റ്റ് മിനിറ്റിൽ ആർട്ടിസ്റ്റ് പിന്മാറിയതിനാൽ തന്റെ പ്രതിഫലം അവർ ഒക്കെയാക്കി ആ പ്രൊജക്റ്റ് സമ്മതിച്ചിരുന്നു. ഒരു ദിവസത്തെ ജോലിയായിരുന്നു ഒടുവിൽതന്റെ സമ്മതത്തോടുകൂടി അടുത്ത ദിവസം രാവിലെ മുതൽ ഷൂട്ടിങ്ങിനു പോകാനായി വെളുപ്പിനെ മുതൽ കാത്തുനിൽക്കുകയായിരുന്നു.
തന്നെ വെളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ലാറ്റിലേക്ക് പോകാം എന്നായിരുന്നു. കൊച്ചിയിൽ തന്നെയായിരുന്നു ഷൂട്ട് നടക്കുന്നത്. ഞാൻ നേരെ വന്നോളാം എന്ന് പറഞ്ഞിരുന്നു പക്ഷേ അവർ വന്നു കൊണ്ടുപോകാമെന്ന് നിർബന്ധിച്ചു ഒടുവിൽ താൻ അവരെ കാത്തു നിൽക്കുകയായിരുന്നു. പിന്നീട് അവർ വരാത്തതിനെ തുടർന്ന് ഞാൻ പ്രൊജക്ടിൽ നിന്നും പിന്മാറുകയും ചെയ്തു. ഇത്തരത്തിൽ പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി അപമാനിക്കുന്ന നിരവധി സന്ദർഭങ്ങൾ പലരും വെളിപ്പെടുത്തിയിട്ടുള്ളത് കൊണ്ട് തനിക്ക് ഈ അനുഭവം വന്നപ്പോൾ ഭയപ്പെട്ടിരുന്നു എന്ന് നടി പറയുന്നു.
The post ഷൂട്ടിങ്ങിന് ആണെന്ന് പറഞ്ഞു വിളിച്ചു ചതിക്കാൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി മെറീന മൈക്കിൾ appeared first on Viral Max Media.
from Mallu Articles https://ift.tt/w7ZjBJQ
via IFTTT