ഡ്രസിങ് റൂമിൽ വെച്ച് അയാൾ എന്നെ കെട്ടിപ്പിടിച്ചു, ഒന്നു മനസ്സുവെച്ചാൽ ആ വേഷം തരാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ, തുറന്നു പറച്ചിലുമായി മാളവിക ശ്രീനാഥ്

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് മാളവിക ശ്രീനാഥ്. മധുരം, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിലൂടെയാണ് നടി ശ്രദ്ധ നേടിയത്. അതേ സമയം കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് അടുത്തിടെ മാളവിക നടത്തിയ തുറന്നു പറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരു ഓഡിഷന് പങ്കെടുക്കാൻ പോയപ്പോൾ തനിക്ക് നേരിടേണ്ടിവന്ന ഞെട്ടിക്കുന്ന ദരനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങി കൊടുക്കാൻ ആവശ്യപ്പെടുക ആയിരുന്നു എന്നാണ് മാളവിക വെളിപ്പെടുത്തിയത്. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

കാസ്റ്റിംഗ് കൗച്ച് ഉണ്ട് ഞാനതിന്റെ ഇരയാണെന്ന് വേണമെങ്കിൽ പറയാം. ഞാൻ ഇതിനെ കുറിച്ച് വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് ഇൻഡസ്ട്രിയിൽ ഒരു സ്പേസ് ഉണ്ട് ഒരു റോൾ ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായിട്ട് പറയാലോ. ആരാ എന്താ എന്നുള്ളതല്ല കുറേക്കാലം മുന്നേ മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ചു.

എനിക്ക് അറിയാമായിരുന്നു ആ സിനിമയുമായി റിലേറ്റഡ് ആയിട്ടുള്ള ആരുമല്ല ഇവര് വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയിട്ടാണ് മഞ്ജുവിന്റെ മോൾ ആയിട്ട് അഭിനയിക്കാൻ ആണെന്ന് എന്നോട് പറഞ്ഞു. ആരായാലും വീണു പോകും ഞാനും ഫ്ളാറ്റ് ആയി.

ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയിൽ വേറെ കോണ്ടാക്ട് ഉണ്ടായിരുന്നില്ല ജെനുവിൻ ആണോന്ന് അറിയില്ല. എന്നാലും ഞാൻ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാർ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂർ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷൻ.

ഒരു ചില്ലിട്ട റൂമായിരുന്നു കൂറേ ചെയ്തപ്പോൾ മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട് അവിടെ ഡ്രസിങ് റൂമുണ്ട് ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞു. ഞാൻ അത് ചെയ്യുമ്പോൾ ഇയാൾ പെട്ടെന്ന് വന്ന് എന്നെ ബാക്കിൽ നിന്നും പിടിച്ചു. നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്. നമ്മൾക്ക് തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും.

പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാൻ പറ്റില്ല, വിറങ്ങലിച്ച് പോകും. അന്ന് ഞാൻ ചെറുതാ ഞാൻ വിറയ്ക്കാൻ തുടങ്ങി. തട്ടി മാറ്റുന്നുണ്ട, പക്ഷെ പറ്റുന്നില്ല. മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാൽ അടുത്തത് ആളുകൾ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മോളായിട്ട് ആയിരിക്കും എന്ന് അയാൾ പറഞ്ഞു. അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ ഒരു പത്ത് മിനിറ്റ് മാളവിക ഇവിടെ നിന്നാ മതി എന്ന് പറഞ്ഞു.

ഞാൻ കരയാൻ തുടങ്ങി അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് ഞാൻ ഒന്നും നോക്കാതെ ഗ്ലാസ് വിൻഡോ തുറന്ന് പുറത്തേക്ക് ഞാൻ കരഞ്ഞോടി. മുന്നിൽ വന്ന ബസിലോട്ട് ഓടി കേറി. എന്റെ അമ്മയും അനിയത്തിയും ഓടി വന്ന് ബസ് കൈകാട്ടി നിർത്തി അവരും കയറി. എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് പോലും അറിയില്ലായിരുന്നു. ബസിൽ ഇരുന്ന് ഞാൻ അലറിക്കരഞ്ഞിട്ടുണ്ട്. ഇതുപോലത്തെ രണ്ടും മൂന്നും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആയിരുന്നു മാളവിക പറഞ്ഞത്.

The post ഡ്രസിങ് റൂമിൽ വെച്ച് അയാൾ എന്നെ കെട്ടിപ്പിടിച്ചു, ഒന്നു മനസ്സുവെച്ചാൽ ആ വേഷം തരാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ, തുറന്നു പറച്ചിലുമായി മാളവിക ശ്രീനാഥ് appeared first on Mallu Talks.



from Mallu Articles https://ift.tt/YAHCadT
via IFTTT
Previous Post Next Post