ഇൻസ്റ്റഗ്രാമിൽ പൊൻ തിളക്കമായി ഇഷാനി കൃഷ്ണ!!  സൽവാറിൽ ക്യൂട്ടാണെന്നു ആരാധകർ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താര പുത്രിമാരിൽ ഒരാളാണ് ഇഷാനി കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി അഭിനയരംഗത്തും തിളങ്ങിയിരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.പിന്നീട് സിനിമയിൽ സജീവം ആയിരുന്നില്ലെങ്കിലും താരം ഇൻസ്റ്റഗ്രാമിൽ ആക്ടീവാണ്.

യൂട്യൂബ് ചാനലും താരത്തിനുണ്ട്. വീട്ടിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ ഓരോരുത്തരുടെയും ചാനലുകളും വ്യത്യസ്തമാണ്. എല്ലാവരും വീട്ടിലെ വിശേഷങ്ങളും പ്രൊഫഷണൽ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

കോവിഡ് കാലത്തായിരുന്നു സഹോദരിമാർ യൂട്യൂബ് ചാനലിൽ ആക്ടീവായി തുടങ്ങിയത്. ഇഷാനിയ്ക്കു ആ സമയത്തും ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മഞ്ഞ കളറുള്ള സൽവാറിൽ അതിസുന്ദരി ആയാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

ഈയടുത്തായിരുന്നു താരം മേക്കോവർ നടത്തിയും ആരാധകരെ അമ്പരപ്പിച്ചത്. വളരെ മെലിഞ്ഞ ശരീരപ്രകൃതം ആയിരുന്ന ഇഷാനി വണ്ണം വെപ്പിച്ചതും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. എങ്ങനെയാണ് താൻ ശരീരഭാരം വർദ്ധിച്ച വർദ്ധിപ്പിച്ചത് എന്ന അടക്കമുള്ള ടിപ്പുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു

The post ഇൻസ്റ്റഗ്രാമിൽ പൊൻ തിളക്കമായി ഇഷാനി കൃഷ്ണ!!  സൽവാറിൽ ക്യൂട്ടാണെന്നു ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/TudHvQ8
via IFTTT
Previous Post Next Post