മലയാള സിനിമാ നായികമാരില്‍ ഒരു ‘ഓൾറൗണ്ടർ’ ഉണ്ടെങ്കില്‍ അതാണ് ഉർവ്വശി എന്ന അഭിനേത്രി. കഥ ഹാസ്യമോ സീരിയസോ കണ്ണീരോ ആകട്ടെ, വേഷം എന്തായാലും അത് ഉർവ്വശിയുടെ കയ്യിൽ ഭദ്രമാണ്. മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക് ആയ അഭിനയം കാഴ്ച വെയ്ക്കുന്ന അഭിനേത്രി കൂടിയാണ് ഉർവ്വശി എന്ന് വേണമെങ്കില്‍ പറയാം
കോമഡി കൈകാര്യം ചെയ്യുന്നതില്‍ ഉര്‍വ്വശിയുടെ അത്രയും വിജയിച്ചിട്ടുള്ള മറ്റൊരു നായിക ഉണ്ടാകില്ലെന്നതാണ് സത്യം. കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ സിനിമകൾ തിരഞ്ഞെടുക്കാറുള്ള ഉർവ്വശി, യുവതലമുറയ്ക്ക് റോൾ മോഡലാണ്. പ്രമുഖ താരങ്ങളടക്കം ഉർവ്വശിയുടെ അഭിനയ മികവിനെ കുറിച്ച് വാചാലരായിട്ടുണ്ട്.
അതേസമയം നടിയുടെ വ്യക്തിജീവിതം പലപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരങ്ങളുടെ രണ്ടാം വിവാഹവും പ്രേക്ഷകർക്കെല്ലാം അറിയുന്നതാണ്. അഭിമുഖങ്ങളിൽ ഇതേക്കുറിച്ചൊക്കെ ഉർവ്വശി മനസുതുറന്നിട്ടുണ്ട്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ഉർവ്വശി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ജീവിതത്തിൽ ഓരോ ഘട്ടങ്ങളുണ്ടാകും. അത് മറികടക്കാനുള്ള ആത്മവിശ്വാസം നൽകാൻ അനുഭവങ്ങൾ മാത്രമാണ് ഉണ്ടാവുക. നമ്മളെക്കാൾ ദുഃഖം അനുഭവിക്കുന്നവരെ കാണുമ്പോൾ നമ്മൾ അത്രത്തോളം ആയിട്ടില്ലല്ലോ എന്നോർത്ത് ആശ്വാസം തോന്നും. എന്നാൽ തീർച്ചയായും മായ്ക്കാൻ പറ്റാത്ത ചിലതുണ്ട്. അതാണ് ജനനവും മരണവും വിവാഹവുമെന്ന് ഉർവ്വശി പറയുന്നു.
അധികം ആരെയും അറിയിക്കാതെയായിരുന്നു ഉർവ്വശിയുടെ രണ്ടാം വിവാഹം. 2013 ന് നവംബറിൽ ആണ് ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. ഒരു സ്വകാര്യത വേണമെന്ന് തോന്നി അതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്. സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അദ്ദേഹത്തിനും കുടുംബത്തിനും ഇഷ്ടമായിരുന്നില്ലെന്നും നടി പറഞ്ഞു.
‘കൊല്ലം ജില്ലയിലെ ഏരൂർ ആണ് ശിവപ്രസാദിന്റെ വീട്. കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനും കുടുംബത്തിനും സിനിമ വലിയ ഇഷ്ടമാണ്. സിനിമകൾ കാണാറുണ്ട്. എന്റെ ഷൂട്ടിങ് കാര്യങ്ങളെല്ലാം എന്നെക്കാളും കൂടുതൽ നോക്കി ചെയ്യുന്നത് അദ്ദേഹമാണ്’, ഭർത്താവിനെ കുറിച്ച് ഉർവ്വശി പറഞ്ഞു.വളരെകാലമായി അറിയുന്ന ഒരു വ്യക്തികൂടിയാണെന്നും നടി വ്യക്തമാക്കി. എന്നിട്ടും എന്തുകൊണ്ടാണ് വിവാഹത്തിലേക്ക് എത്താൻ ഇത്ര വൈകിയത് എന്ന് ചോദിക്കുമ്പോൾ ഇതൊക്കെ നിയോഗങ്ങൾ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ‘ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. അത് ഇത്രയും കാലം എടുക്കണം എന്നുള്ളത് ഈശ്വര നിയോഗം ആണ്’,
‘എല്ലാം ദൈവത്തിന്റെ തീരുമാനം ആണ്. അദ്ദേഹം ഇത്രകാലം വിവാഹം ചെയ്യാതെ ഇരുന്നതും. ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗം മാത്രമാണ്’, ഉർവ്വശി പറയുന്നു.സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്ന ആളല്ല തന്നെന്നും മാക്സിമം ഒരു ടീച്ചർ ആകുമെന്നാണ് മനസ്സിൽ കരുതിയിരുന്നതെന്നും ഉർവ്വശി പറഞ്ഞു. നടി ആയി കിട്ടിയ ജീവിതം ബോണസാണ്. സിനിമ സംതൃപ്തി മാത്രമേ തന്നിട്ടുള്ളൂ.
അതിനിടയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തന്റെ പ്രശ്‌നം കൊണ്ടാണ്. സിനിമ ഒരിക്കലും തനിക്ക് വേദന തന്നിട്ടില്ലെന്നും നടി വ്യക്തമാക്കി.സിനിമയിലെ സ്ത്രീ സുരക്ഷയെ കുറിച്ചും തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും ഉർവ്വശി ഇതേ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സിനിമയാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതമായ മേഘലയെന്നാണ് താൻ കരുതിയിട്ടുള്ളത്.
The post എല്ലാം ദൈവത്തിന്റെ തീരുമാനം ആണ്, ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗം മാത്രമാണ്’; രണ്ടാം വിവാഹത്തെ കുറിച്ച് ഉർവ്വശി appeared first on Mallu Talks.
from Mallu Articles https://ift.tt/68Y5WZE
via IFTTT