വനത ഇൻസപകടറ കയയററ ചയത പലസ സററഷനല വസതകകൾ നശപപചച: നടൻ അനപ ചനദരനറ ഭരയയകക എതര കസ

മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ ആണ് അനൂപ് ചന്ദ്രൻ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള അനൂപ് ചന്ദ്രൻ ഇപ്പോൾ സിനിമകളിൽ അത്ര സജീവം അല്ല.

ക്ലാസ്സ് മേറ്റ്‌സ്, വിനോദയാത്ര, രസതന്ത്രം തുടങ്ങി. സിനിമകളിലവെ അനുപ് ചന്ദ്രന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മി ഒരു കേസിൽ പെട്ടതിന്റെ വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. വനിതാ പോലീസ് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടന്റെ ഭാര്യക്ക് എതിരെ കേസെടുത്തത്.

ഇവർ പോലീസ് സ്റ്റേഷനിലെ വസ്തുക്കൾ നശിപ്പിച്ചെന്നും ആരോപണമുണ്ട്. എന്നാൽ പോലീസ് സ്റ്റേഷനിൽ വനിതാ ഇൻസ്പെക്ടറെ കൈയേറ്റം ചെയ്ത കേസിൽ നടന്റെ ഭാര്യയ്ക്ക് ജാമ്യവും ലഭിച്ചു. ചേർത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടിൽ ലക്ഷ്മിക്കാണു കോടതി ജാമ്യം അനുവദിച്ചത്. ചലച്ചിത്രനടൻ അനൂപ് ചന്ദ്രന്റെ ഭാര്യയാണു ലക്ഷ്മി.

ഇവർ കക്ഷിയായ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് തിങ്കളാഴ്ച വനിതാ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. സംസാരിക്കുന്നതിനിടെ പ്രകോപിതയായി ഉദ്യോഗസ്ഥരെയും എതിർകക്ഷികളെയും കൈയേറ്റംചെയ്തതിനും സ്റ്റേഷനിലെ കണ്ണാടി നശിപ്പിച്ചതിനുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ എതിർകക്ഷിയെ അടിക്കാൻ തുനിഞ്ഞ യുവതി ഇതിനുപിന്നാലെയാണ് വനിതാ ഇൻസ്പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം ചെയ്തത്. ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്.

അതുകൊണ്ട് തന്നെ കൃഷിയോടുള്ള സ്‌നേഹം തന്റെ രക്തത്തിൽ ഉള്ളതാണെന്ന് അനൂപ് നേരത്തെ പറഞ്ഞിരുന്നു. 2019 ൽ ആയിരുന്നു അനൂപ് ചന്ദ്രൻ വിവാഹിതനായത്. നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലിനെ ആണ് അനൂപ് വിവാഹം കഴിച്ചത്.

The post വനിതാ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തു, പോലീസ് സ്റ്റേഷനിലെ വസ്തുക്കൾ നശിപ്പിച്ചു: നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്ക് എതിരെ കേസ് appeared first on Mallu Talks.



from Mallu Articles https://ift.tt/r6PlXOZ
via IFTTT
Previous Post Next Post