അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. മാതാവ് റോജിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം ആശംസകൾ നേർന്നത്. ‘അമ്മയുടെ തണലിലാണ് ഞാൻ ഏറ്റവും സുരക്ഷിത്‌നാണ്, എപ്പോഴും …ജന്മദിനാശംസകൾ’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ഉണ്ണി മുകുന്ദന്റെ പോസ്റ്റ്
അദ്ധ്യാപികയായിരുന്നു ഉണ്ണി മുകുന്ദന്റെ മാതാവ്. എന്നാൽ മക്കൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ച സ്ത്രീയാണെന്നും ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. അമ്മ തന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഉള്ളത് വെച്ച് കാര്യങ്ങൾ ഭംഗിയാക്കുന്നതിൽ അമ്മയുടെ കഴിവ് പ്രശംസനീയം തന്നെയെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു. ഗുജറാത്തിയും ഹിന്ദിയും സ്വപ്രയത്‌നം കൊണ്ട് പഠിച്ചെടുക്കുന്നതിലും അമ്മ കഴിവ് തെളിച്ചു.
വെല്ലുവിളികളെ കൃപയോടെ സ്വീകരിക്കാനും വിജയിക്കാനും പഠിപ്പിച്ചത് അമ്മയാണെന്നും താരം പറയുന്നു. കഴിഞ്ഞ വർഷത്തെ മാതൃദിനത്തിലായിരുന്നു ഉണ്ണി മുകുന്ദൻ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ). കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2015ല്‍ ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി,കെഎല്‍ 10 പത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2016ല്‍ സ്‌റ്റെല്‍,കാറ്റും മഴയും,ഒരു മുറൈയ് വന്ത് പാര്‍ത്തായാ,ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2017ല്‍ അവരുടെ രാവുകള്‍,ക്ലിന്റ്, തരംഗം,മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ നായകനായി എത്തിയ ഭാഗമതി (തമിഴ്-തെലുങ്ക്)ഇര, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2019ല്‍ പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
The post ആ തണലില്‍ ഞാന്‍ എപ്പോഴും സുരക്ഷിതന്‍: അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതാരം ഉണ്ണി മുകുന്ദന്‍ appeared first on Mallu Talks.
from Mallu Articles https://ift.tt/5mZPLbU
via IFTTT