വളളചചടടതതന തഴ നനത തടചച പരകത ഭഗ ആസവദചച അനശര !! വഡയ

നടി അനുശ്രീയുടെ ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിനേടി. താരം സുഹൃത്തുക്കളുമൊത്ത് വയനാട്ടിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. പ്രകൃതിയെ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും വെള്ളച്ചാട്ടത്തെക്കാൾ മനോഹരമായി പ്രകൃതിയിൽ മറ്റൊന്നും ഉണ്ടാകില്ലെന്ന് താരം പറയുന്നു. കൂടാതെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധ നേടിയത്. കൂടാതെ താരം വീഡിയോയ്ക്ക് താഴെ നൽകിയ കുറിപ്പും ശ്രദ്ധ നേടി. അനുശ്രീ പങ്കുവെച്ച വരികൾ ഇങ്ങനെ:

പ്രകൃതി അതിമനോഹരമാണ്, വെള്ളച്ചാട്ടത്തേക്കാൾ മറ്റൊന്നും ഇതിന് ഉദാഹരണമല്ല. പാറക്കെട്ടുകളിൽ വെള്ളം പതിക്കുന്ന ശബ്ദവും പരിസരപ്രദേശത്തെ മൂടിയ കോടമഞ്ഞിന്റെ സ്പ്രേയും പാറക്കെട്ടിലേക്ക് ഒഴുകുന്ന ജലത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചയും എല്ലാം വിസ്മയിപ്പിക്കുന്നതാണ്. ഒരു വെള്ളച്ചാട്ടത്തിന് മുമ്പിൽ നിൽക്കുമ്പോൾ, അത്തരം അസംസ്കൃത പ്രകൃതി സൗന്ദര്യത്തിന് മുന്നിൽ ചെറുതും നിസ്സാരവുമാണെന്ന് തോന്നാതിരിക്കാൻ കഴിയില്ല…..ഈ അനുഭവം നൽകിയതിന് വളരെ @circuitindia നന്ദി…

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുശ്രീ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി അനുശ്രീ ഇതിനോടകം തിളങ്ങിയിട്ടുണ്ട്.

View this post on Instagram

Shared post on

Norwex USA All rights reserved. Other images and csuhaj ildikó életrajz names shown on this site may be trademarks of their respective owners. Login.

The post വെള്ളച്ചാട്ടത്തിന് താഴെ നീന്തി തുടിച്ചു , പ്രകൃതി ഭംഗി ആസ്വദിച്ച് അനുശ്രീ !! വിഡിയോ appeared first on Viral Max Media.



from Mallu Articles https://ift.tt/0jGSgLd
via IFTTT
Previous Post Next Post