പകകൾ പല വരയക നങങളട സനദരയ തറനനകടടക പതതൻ ചതരങങളമയ പരയ വരയർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവൻ പ്രശസ്തയായ നടി കൂടിയാണ് പ്രിയ വാര്യർ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു നടിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. അഭിനേതാവ് മാത്രമല്ല താൻ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയിൽ പാടിയത് ഉൾപ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോൾ പ്രിയ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ശ്രദ്ധനേടുകയാണ്.

പൂക്കൾ പോലെ വിരിയുക നിങ്ങളുടെ സൗന്ദര്യം തുറന്നുകാട്ടുക എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതുകൂടാതെ സ്വീറ്റ് ഏഞ്ചൽ ഒ മൈൻ എന്ന ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒട്ടേറെപ്പേരാണ് ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമാവുകയാണ് പ്രിയ വാര്യർ.

.

കൊള്ളയാണ് പ്രിയയുടേതാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. രജിഷ വിജയനും ചിത്രത്തിൽ പ്രിയക്കൊപ്പം എത്തിയിരുന്നു. ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രൊജക്ടുകൾ.

The post പൂക്കൾ പോലെ വിരിയുക നിങ്ങളുടെ സൗന്ദര്യം തുറന്നുകാട്ടുക, പുത്തൻ ചിത്രങ്ങളുമായി പ്രിയ വാര്യർ appeared first on Mallu Talks.



from Mallu Articles https://ift.tt/oAc8zB2
via IFTTT
Previous Post Next Post