അസധയ മയവഴകക അമമയട അലല മൾ!!! മനകഷയട തകർപപൻ ഡൻസ വഡയ

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷിയാണ് ഏറ്റവും പുതിയ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധ നേടിയെടുത്തത്. മഞ്ജുവാര്യരുടെ ഡാൻസിനോട് ഉപമിച്ചായിരുന്നു എല്ലാവരുടെയും കമന്റുകൾ. അമ്മയുടെ അതേ കഴിവ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു പലരും കമന്റുകളിൽ രേഖപ്പെടുത്തിയത്. അസാധ്യ മെയ് വഴക്കത്തോട് കൂടിയാണ് മീനാക്ഷി നൃത്തം ചെയ്തിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖരും താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സാന്ദ്ര തോമസും വിനീത് കുമാറും അടക്കം നിരവധി പേരായിരുന്നു താരത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

മെഡിക്കൽ സ്റ്റുഡൻറ് ആയ മീനാക്ഷി ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിലാണ്. ഇളയ മകൾ മഹാലക്ഷ്മിയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. യൂസഫ് അലിയുടെ കുടുംബ ചടങ്ങിൽ പങ്കെടുത്ത ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മീനാക്ഷി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

ഇതിനുമുമ്പും മീനാക്ഷി നിരവധി നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.അതിനെല്ലാം മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.ഇത്തവണ പങ്കുവെച്ചതും ഷാഡോ ഡാൻസ് തന്നെയായിരുന്നു. അല്പം വെളിച്ചത്തിലുള്ള ഡാൻസ് കളിക്കുഎന്ന് പലരും താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമൻറുകൾ എഴുതിയിട്ടുണ്ട്.

View this post on Instagram

 

Shared post on

The rhealin könyvei implemented a furlough program in Houston earlier this year and announced plans for 51 additional layoffs elsewhere in Texas as it.

The post അസാധ്യ മെയ്‌വഴക്കം,  അമ്മയുടെ അല്ലേ മോൾ!!!  മീനാക്ഷിയുടെ തകർപ്പൻ ഡാൻസ് വീഡിയോ appeared first on Viral Max Media.



from Mallu Articles https://ift.tt/RYEt69c
via IFTTT
Previous Post Next Post