നയകനലല ഇന ഗയകൻ പടട പട ധയൻ ശരനവസൻ നദകളല സനദര യമനയല ഗനശകല പറതത

നായകനായും പിന്നീട് അഭിമുഖങ്ങളിലൂടെയും മലയാളികളുടെ മനസ് കീഴടക്കിയ ധ്യാൻ ശ്രീനിവാസൻ ഗായകനാകുന്നു. വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയ്ക്ക് കാരണമായത് വാട്ടർമാൻ മുരളിയുടെ യഥാർത്ഥ ജീവിതം ആയിരുന്നു.

ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്നെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -അജയന്‍ മങ്ങാട്. മേക്കപ്പ് -ജയന്‍ പൂങ്കുളം കോസ്റ്റ്യും – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസെെന്‍ അനിമാഷ്, വിജേഷ് വിശ്വം. ഫിനാന്‍സ് കണ്‍ട്രോളര്‍. അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ് പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്. ആതിര ദില്‍ജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി. ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്.

The post നായകനല്ല ഇനി ഗായകൻ, പാട്ട് പാടി ധ്യാൻ ശ്രീനിവാസൻ, ‘നദികളില്‍ സുന്ദരി യമുന’യിലെ ഗാനശകലം പുറത്ത് appeared first on Mallu Talks.



from Mallu Articles https://ift.tt/CoVQmH2
via IFTTT
Previous Post Next Post