മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സിനിമകളില്‍ ഇല്ലെങ്കിലും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. യൂട്യൂബ് വീഡിയോകളിലും സോഷ്യല്‍ മീഡിയകളിലുമൊക്കെ മലയാളികള്‍ക്ക് സിന്ധു സുപരിചിതയാണ്. ഇപ്പോഴിതാ,ഹോം വ്‌ളോഗുമായെത്തിയിരിക്കുകയാണ് സിന്ധു.
ചാമ്പക്ക പറിക്കുന്നതും ഡ്രാഗണ്‍ ഫ്രൂട്ടും പറിക്കുന്നതായിരുന്നു പുതിയ വീഡിയോയില്‍ കാണിച്ചത്. ഡ്രാഗണ്‍ ഫ്രൂട്ടും റംബൂട്ടാനുമൊക്കെ ഇവിടുന്ന് പവരും കൊണ്ടുപോയിട്ടുണ്ട്. നല്ല ടെറസും വെയിലുമുള്ളവര്‍ക്കല്ലൊം ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാവുന്നതേയുള്ളൂ. ഈ ചെടിക്ക് ഒരുപാട് വെള്ളം ഒഴിക്കേണ്ടതില്ല. ഇതേക്കുറിച്ച് പറഞ്ഞ് ഞാനൊരു വീഡിയോ ചെയ്തിരുന്നു. കുറച്ച് ഫ്രൂട്ട്‌സൊക്കെ കാക്കയ്ക്കും കിളികള്‍ക്കുമൊക്കെ കൊടുക്കാറുണ്ട്. നമ്മുടെ ഫ്രണ്ട്‌സിനൊക്കെ കൊടുക്കണമെങ്കില്‍ നെറ്റ് ഇട്ടാലല്ലേ പറ്റൂ.
കിച്ചുവിന്റെ സഹോദരനായ കണ്ണന്‍ ചേട്ടനെയും സിന്ധു കൃഷ്ണ കാണിച്ചിരുന്നു. എന്താണ് കിച്ചുവിന്റെ റിലേറ്റീവ്‌സിനെ കാണിക്കാത്തതെന്ന് എല്ലാവരുും ചോദിക്കാറുണ്ട്. വാസുദേവന്‍ നായര്‍ എന്നാണ് ചേട്ടന്റെ പേര്. ചേച്ചിയും മോളുമെല്ലാം ഓണം വ്‌ളോഗിലുണ്ടായിരുന്നു. അന്ന് ചേട്ടന്‍ ഫ്രീയല്ലായിരുന്നു. ഞാനും ചേട്ടനും ഇടയ്ക്കിടയ്ക്ക് മെസ്സേജൊക്കെ അയയ്ക്കാറുണ്ട്. കാഴ്ചയില്‍ സാമ്യമില്ലെങ്കിലും രണ്ടുപേരുടെ ശബ്ദം ഒരുപോലെയാണ്. ഇത് കൃഷ്ണകുമാറിന്റെ ശബ്ദമല്ലേ എന്നൊക്കെ ചിലര്‍ എന്നോട് ചോദിക്കാറുണ്ടെന്നായിരുന്നു വാസുദേവന്‍ നായര്‍ പറഞ്ഞത്.
കണ്ണന്‍ ചേട്ടന്‍ കിച്ചൂന്റെ അച്ഛനെപ്പോലെയാണ്. കിച്ചൂനെ കാണാന്‍ അമ്മയെപ്പോലെയും. സീരിയസ് കാര്യങ്ങളാണ് ഇവര്‍ സംസാരിക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ കാര്യങ്ങളൊന്നും ഓര്‍മ്മയില്ലേ എന്നായിരുന്നു സിന്ധു ചോദിച്ചത്. വല്ലപ്പോഴും വെള്ളമടിക്കുന്നു എന്ന് കരുതി എല്ലാം മറന്ന് പോവത്തില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആര് വെള്ളമടിക്കുന്നു ചോദിച്ചപ്പോള്‍ ആരൊക്കെയോ എന്നായിരുന്നു മറുപടി. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും എന്നെ ആരും വിളിച്ചില്ല എന്നാണ് കണ്ണന്‍ ചേട്ടന്‍ പറഞ്ഞത്. ഇവിടെ ഓസിയും ഇതേ ഡയലോഗാണ് പറയാറുള്ളത്.
ഇന്നത്തെ ദിവസം ഇഷാനിക്കൊപ്പമാണ് ഞാന്‍ പുറത്തേക്ക് പോവുന്നത്. ഒരു കൂട്ടിന് വേണ്ടിയാണ് ഇഷാനി എന്നെ കൂട്ടിയത്. ഡ്രസൊക്കെ ഇട്ട് നോക്കാനുണ്ടായിരുന്നു. അതാണ് എന്നേയും കൂട്ടിയത്. ഇഷാനിക്ക് ഞാന്‍ കൂടെ വരുന്നത് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മറുപടി. എനിക്ക് ഒറ്റയ്ക്ക് പോവാനിഷ്ടമില്ലെന്ന് ഇഷാനി പറയുന്നുണ്ടായിരുന്നു.
കിച്ചു എപ്പോഴും എങ്ങനെയാണ് സന്തോഷത്തോടെ ഇരിക്കുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഭാര്യയും മക്കളുമൊക്കെ എന്നും അടിയാണേല്‍ എങ്ങനെ സമാധാനത്തോടെ കഴിയാനാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ആരെങ്കിലും വന്ന് ഇടിച്ചാല്‍ ഉടക്കാന്‍ പോവരുത്. ചിരിച്ചോണ്ട് ഇറങ്ങിച്ചെന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കണം. ഇവര്‍ക്കെന്താ ഭ്രാന്താണോ എന്നൊക്കെ അവര്‍ ചിന്തിച്ചേക്കാം. നേരത്തെ ഞാന്‍ നല്ല ദേഷ്യക്കാരനായിരുന്നു. ദേഷ്യം കൊണ്ട് നടന്നാല്‍ നമ്മളാണ് നശിക്കുന്നത്. ഇപ്പോള്‍ ദേഷ്യമൊക്കെ കുറച്ച് ശാന്തപ്രകൃതമായി മാറി. വഴക്കിട്ട് കഴിഞ്ഞാല്‍ നമ്മുടെ മന:സമാധാനമാണ് പോവുന്നത്.
മലയാളത്തിന്റെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍കൂടിയായ അഹാന മലയാള സിനിമയില്‍ ഇപ്പോള്‍ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. അഹാന മാത്രമല്ല കുടുംബാംഗങ്ങളും സിനിമയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്.
The post നേരത്തെ ഞാന്‍ നല്ല ദേഷ്യക്കാരനായിരുന്നു, ഇപ്പോള്‍ ദേഷ്യമൊക്കെ കുറച്ച് ശാന്തപ്രകൃതമായി മാറി; ചെറുപ്പം നിലനിർത്തുന്നതിനെക്കുറിച്ച് കൃഷ്ണകുമാര്‍ appeared first on Mallu Talks.
from Mallu Articles https://ift.tt/MfobZSU
via IFTTT