രഷടരയ ഒനന പറയണട കലകരനയ ഒപപ നനനൽ മതയനനണ നർദദശ കടചചപടചച നനനത ആറ കലല ബജപയൽ നനന നരടടത കടതത അവഗണന

സംവിധായകൻ രാജസേനൻ അടുത്തിടെയാണ് ബിജെപി വിട്ട് സിപിഎമ്മിൽ ചേരുന്നതായി വ്യക്തമാക്കിയത്. ബിജെപിയിൽ കടുത്ത അവഗണന നേരിടേണ്ടിവന്നതോടെയാണ് രാജിവച്ചതെന്നായിരുന്നു രാജസേനന്റെ പ്രതികരണം. കലാരംഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രാജിവെച്ചതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാജസേനൻ.

കടിച്ച് പിടിച്ച് ആറ് കൊല്ലം നിന്നു. ഒരു കൊല്ലം നിശബ്ദനായിട്ടും നിന്നു. രക്ഷയില്ല, പതുക്കെ അങ്ങ് മാറി. എനിക്ക് സിനിമ ചെയ്തേ പറ്റൂ. എന്റെ ജീവിതം സിനിമയിലാണ്. പടലയോടെ കൊണ്ടുപോകുകയാണോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ആരെയും വിളിച്ച് വരുന്നോയെന്നൊന്നും ചോദിച്ചിട്ടില്ല. പക്ഷേ മാറ്റം അറിഞ്ഞപ്പോൾ പാർട്ടിക്കകത്തുള്ള പലരും ഞാനും കൂടി വന്നോട്ടെയെന്ന് ചോദിച്ചു.

അപ്പോൾ ഞാൻ അവരോട് പറഞ്ഞത്, മാർകിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് കേറി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്താനൊന്നും പറ്റത്തില്ല. ഒരുപാട് നിയമങ്ങളൊക്കെയുള്ള പ്രസ്ഥാനമാണ്. അവിടെ ആദ്യം ഫിൽട്ടറിങ്ങൊക്കെയുണ്ട്. അത് ഓക്കെയായാൽ മാത്രമേ ആളുകളെ സ്വീകരിക്കുകയുള്ളൂ.

The post രാഷ്ട്രീയം ഒന്നും പറയണ്ട, കലാകാരനായി ഒപ്പം നിന്നാൽ മതിയെന്നാണ് നിർദ്ദേശം, കടിച്ചുപിടിച്ച് നിന്നത് ആറ് കൊല്ലം, ബിജെപിയിൽ നിന്ന് നേരിട്ടത് കടുത്ത അവഗണന appeared first on Mallu Talks.



from Mallu Articles https://ift.tt/FKu7q9p
via IFTTT
Previous Post Next Post