കാത്തിരിപ്പിന് വിരാമം!!! കുഞ്ഞു കൺമണിയെത്തിയ സന്തോഷത്തിൽ മിനിസ്ക്രീൻ താരം സ്നേഹ

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ അഭിനേതാക്കളാണ് സ്നേഹയും ശ്രീകുമാറും. ഈയടുത്തായിരുന്നു താരങ്ങൾ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കുന്ന സന്തോഷത്തിൽ ആണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. യൂട്യൂബ് ചാനൽ വഴി താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സന്തോഷം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അന്ന് നിരവധി പേരായിരുന്നു താരങ്ങൾക്ക് ആശംസകൾ നൽകിയത്.

അഞ്ചാം മാസത്തിലായിരുന്നു ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.പിന്നീട് അങ്ങോട്ട് സന്തോഷത്തിന് നാളുകൾ ആണെന്ന് എല്ലായിപ്പോഴും കൂടെ നിന്ന് എല്ലാവർക്കും നന്ദിയുണ്ടെന്നും താരങ്ങൾ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു.

ഇപ്പോൾ ഇതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞു കൺമണി എത്തിയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. മകനാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്. ആദ്യത്തെ കണ്മണി ജനിച്ച സന്തോഷം എല്ലാവരും ഒത്തുചേർന്നാണ് ആഘോഷിച്ചത്. നിരവധി പേരായിരുന്നു ഇരുവർക്കും ആശംസകൾ നൽകിയത്.

ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സന്തോഷവർത്ത പങ്കുവെച്ചത്. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടില്ല. വൈകാതെ തന്നെ പുറത്തുവിടുമെന്ന് ആരാധകരും പ്രതീക്ഷിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.

The post കാത്തിരിപ്പിന് വിരാമം!!! കുഞ്ഞു കൺമണിയെത്തിയ സന്തോഷത്തിൽ മിനിസ്ക്രീൻ താരം സ്നേഹ appeared first on Viral Max Media.



from Mallu Articles https://ift.tt/tsRouAJ
via IFTTT
Previous Post Next Post