മലയാളത്തിന്റെ മുഖശ്രീയായ നടി, ഇത്രയും സൗന്ദര്യമുള്ള നടി മലയാളത്തിൽ വേറെയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാം, കാവ്യയുടെ ചിത്രത്തിന് കമന്റുമായി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. കാവ്യ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.

കാവ്യയുടെ ഒരു ഫോട്ടോഷൂട്ടിനിടയിലെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ച വീഡിയോയാണിത്. കാവ്യ വളരെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു. പഴയ ശാലീന സുന്ദരിയായ കാവ്യ തിരിച്ചു വരുന്നെന്നും ആരാധകർ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ മുഖശ്രീയായ നടി, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടിയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാം എന്നിങ്ങനെ നീളുന്നു കമന്റുകൾ.

സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് കണ്ണെഴുതാൻ കാവ്യ പൊതുവെ മേക്കപ്പ് ആർട്ടിസ്റ്റുകളെ അനുവദിക്കാറില്ലായിരുന്നു. സ്വന്തമായി ചെയ്യുന്നതായിരുന്നു കാവ്യയുടെ രീതി. എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ മേക്കപ്പ് രീതി കാവ്യക്ക് ഇഷ്ടമായി. ഇതിന് ശേഷമാണ് ഇവർ സുഹൃത്തുക്കളാവുന്നത്. കാവ്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി മുമ്പ് സംസാരിച്ചിട്ടുണ്ട്.

മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് കാവ്യ പ്രാധാന്യം നൽകുന്നു. ഒരു സൂചിയാണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നത് അൽപ്പം പോലം മാറാൻ പാടില്ല. അതുകൊണ്ട് സ്വന്തമായി ഐ മേക്കപ്പ് ചെയ്യുന്നതായിരുന്നു കാവ്യയുടെ രീതി. എന്നാൽ ഒരിക്കൽ എന്നോട് ചെയ്തോ എന്ന് പറഞ്ഞു. അന്നത്തെ മേക്കപ്പ് കാവ്യക്ക് വളരെ ഇഷ്ടമായി. പിന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി അടുക്കുകയും ഞങ്ങൾ ആത്മസുഹൃത്തുക്കയെന്നും ഉണ്ണി പറഞ്ഞു. സിനിമാ ലോകത്ത് നിന്ന് മാറിനിൽക്കുകയാണെങ്കിലും കാവ്യ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്. കാവ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

The post മലയാളത്തിന്റെ മുഖശ്രീയായ നടി, ഇത്രയും സൗന്ദര്യമുള്ള നടി മലയാളത്തിൽ വേറെയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാം, കാവ്യയുടെ ചിത്രത്തിന് കമന്റുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/LFi84Vx
via IFTTT
Previous Post Next Post