ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. . ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല.
സോഷ്യൽ മീഡിയയിൽ പോലും ഇടയ്ക്ക് മാത്രമാണ് മീനാക്ഷി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. എന്നാൽ അതെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്. ഇരുപത്തിമൂന്നുകാരിയായ മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്.
അമ്മ മഞ്ജുവിനെപ്പോലെ മീനാക്ഷിക്കും നൃത്തത്തിൽ താൽപ്പര്യമുണ്ട്. ഇടയ്ക്കിടെ സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് ഡാൻസ് ചെയ്ത് മീനാക്ഷി അത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചെറുപ്പം മുതൽ മീനാക്ഷി ഡാൻസ് പഠിക്കുന്നുണ്ട്. ഇടയ്ക്ക് ഉറ്റ സുഹൃത്ത് നമിതയ്ക്ക് വേണ്ടിയും മീനാക്ഷി നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസമാണ് ‘തേരെ മൗല’ എന്ന ഗാനത്തിന് ചുവടുവച്ച് മീനാക്ഷി അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ആണ് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങൾ അടക്കം നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ‘അമ്മയുടെ അല്ലെ മോൾ, ഡാൻസിൽ ഒട്ടും മോശമാവില്ല, ആ കഴിവ് അതുപോലെ കിട്ടി, എന്തൊരു മെയ്‌വഴക്കം’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
അതേസമയം അമ്മയുടെ കഴിവ് എന്ന് പറയുന്നത് എന്തിനാണെന്ന് ചോദിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അവളുടെ പാഷനും കഴിവും കൂടിയാണ്. ഓരോരുത്തരും ഓരോ വ്യക്തികളാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മക്കൾക്ക് മാതാപിതാക്കളുടെ അല്ലാതെ വല്ലവരുടെയും കഴിവ് കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു. വെളിച്ചമില്ലാതെയുള്ള വീഡിയോ പങ്കുവച്ചതിനുള്ള പരാതിയും ചിലർ പറയുന്നുണ്ട്.
‘എന്തായാലും നന്നായി ഡാൻസ് കളിക്കുന്നുണ്ട് എന്നാ, ഇച്ചിരി വെട്ടവും വെളിച്ചവും ഒക്കെ ഇട്ട് കളിച്ചൂടെ ഞങ്ങള് കാണട്ടെ’, എന്നാണ് ഒരാളുടെ കമന്റ്. താരങ്ങളുടെയും തന്റെ സുഹൃത്തുക്കളുടേയുമൊക്കെ കമന്റിന് മീനാക്ഷി മറുപടിയും നൽകി. ഇമോജി ഉപയോഗിച്ചാണ് മറുപടികൾ എല്ലാം. നേരത്തെയും മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ വൈറലായിട്ടുണ്ട്.
മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്.
View this post on Instagram
The post ഡാൻസ് വീഡിയോയുമായി മീനാക്ഷി, അമ്മയുടെ കഴിവ് അതേപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ appeared first on Mallu Talks.
from Mallu Articles https://ift.tt/g5YVMLn
via IFTTT