മമമകകയ ലലടടന മകകപപടടൽ പരശനമലല ഞൻ മകകപപ ഇടടൽ ഗ വമൺ; റയസ സല

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ എത്തി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് റിയാസ് സലിമിന്റേത്. അൻപതാം ദിവസത്തിൽ വൈൽഡ് കാർഡ് ആയെത്തിയ റിയാസ് ഷോയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. അതോടൊപ്പം നിരവധി ആരാധകവൃന്ദത്തെയും റിയാസ് സ്വന്തമാക്കി. സീസൺ അഞ്ചിൽ ചലഞ്ചറായി എത്തിയും റിയാസ് കസറിയിരുന്നു. പലപ്പോഴും മേക്കപ്പിടുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ റിയാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് താരം.

‘ഞാൻ പണ്ടേ മേക്കപ്പ് ഇടുമായിരുന്നു. മനുഷ്യന്മാർക്ക് വേണ്ടിയാണ് മേക്കപ്പ് ഉണ്ടാക്കുന്നത്. മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോൾ നിങ്ങൾക്ക് പ്രശ്നമില്ല. പക്ഷേ റിയാസ് മേക്കപ്പിട്ടാൽ അവൻ ​ഗേ ആണ് പെണ്ണാണ് എന്നൊക്കെ പറയും. ഗേ എന്നോ സ്ത്രീ എന്നോ ഒരാളെ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ആ വിളി ഒരു അപമാനമല്ല.

കാരണം എൻ്റെ കണ്ണിൽ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി കാണുന്നതിൻ്റെ ഭാഗമായാണ് ഇങ്ങനെ കളിയാക്കുന്നത്’, എന്നാണ് റിയാസ് സലിം പറയുന്നത്. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു റിയാസിന്റെ പ്രതികരണം.

റിയാസിന് ഇപ്പോഴും ഉമ്മയുടെ ഫിനാൻഷ്യൽ സപ്പോർട്ട് ഉണ്ടോ എന്ന ചോദ്യത്തിന്, ‘ഒരുകാലത്ത് റിയാസിന് ഉണ്ടായിരുന്നതെല്ലാം എന്റെ ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ കയ്യിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം ഞാൻ നേടിയതാണ്. ഞാൻ നേടുന്നതിൽ ഒരുപങ്ക് എന്റെ കുടുംബത്തിനായും നൽകുന്നു. അതിൽ ഞാൻ സന്തോഷവാനാണ്. ആളുകൾ‌ എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല. എന്ത് വേണമെങ്കിലും പറഞ്ഞോളൂ. നിങ്ങളുടെ ജോലി അതാണല്ലോ’, എന്നാണ് റിയാസ് സലിം പറയുന്നത്.

The post ‘മമ്മൂക്കയും ലാലേട്ടനും മേക്കപ്പിട്ടാൽ പ്രശ്നമില്ല, ഞാൻ മേക്കപ്പ് ഇട്ടാൽ ഗേ, വുമൺ’; റിയാസ് സലിം appeared first on Mallu Talks.



from Mallu Articles https://ift.tt/gc3IAd1
via IFTTT
Previous Post Next Post