ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം, എന്റെ വീതിയെയും നീളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ട, വിമർശകന് കിടിലൻ മറുപടി നൽകി ഭാഗ്യ സുരേഷ്

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് നേരെ ബോഡി ഷെയ്‍മിംഗ്. യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകൾ പങ്കുവെച്ചപ്പോഴാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഒരാൾ മോശം കമന്റുമായി എത്തിയത്. നീളത്തേയ്‍ക്കാൾ വണ്ണം കൂടിയവർക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു ഒരു കമന്റ്. എന്നാൽ ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി.

നിങ്ങൾ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമർശകൻ അഭിപ്രായപ്പെട്ടത്. നീളത്തേയ്‍ക്കാൾ വീതി ഉള്ള ആൾക്ക് സാരി ചേരുന്ന വസ്‍ത്രമല്ല. പാശ്ചാത്യ വസ്‍ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒരുകൂടി സ്‍മാർട്ടാക്കും എന്നായിരുന്നു കമന്റ്. സാരി ധരിച്ചായിരുന്നു ഭാഗ്യ സുരേഷ് തന്റെ ബിരുദദാന ചടങ്ങിന് പങ്കെടുത്തത്.

രൂക്ഷമായ മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ എത്തി. ആരും ചോദിച്ചില്ലെങ്കിലും വിലയേറിയ അഭിപ്രായം താങ്കൾ അറിയിച്ചതിന് നന്ദി. എന്റെ വീതിയെയും നീളത്തെയും കുറിച്ച് താങ്കൾ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എന്ന് എനിക്ക് തോന്നുന്നവ ഇനിയും ഞാൻ ധരിക്കും. പാശ്ചാത്യരെപ്പോലെ ഇടപെടാൻ നിർബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തിൽ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങിൽ ഞാൻ ധരിക്കാൻ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തെയും വസ്‍ത്രങ്ങളെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കൂവെന്നുമാണ് ഭാഗ്യ സുരേഷ് എഴുതിയിരിക്കുന്നത്. ഭാഗ്യ സുരേഷിനെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി.

View this post on Instagram

A post shared by Bhagya (@bhagya_suresh)

The post ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം, എന്റെ വീതിയെയും നീളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ട, വിമർശകന് കിടിലൻ മറുപടി നൽകി ഭാഗ്യ സുരേഷ് appeared first on Mallu Talks.



from Mallu Articles https://ift.tt/cr2ZKTv
via IFTTT
Previous Post Next Post