വർഷങ്ങൾക്കുശേഷം നീലത്താമരയിലെ കുഞ്ഞു മാളുവിനെ റീ ക്രിയേറ്റ് ചെയ്ത് അർച്ചന കവി

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. താരത്തിന്റെ ആദ്യത്തെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു നീല താമര. ഡൽഹിയിൽ ജനിച്ചു വളർന്ന നടി മാധ്യമ പഠനം ചെയ്തുകൊണ്ടിരിക്കവെയാണ് അഭിനയരംഗത്തേക്ക് അവസരം ലഭിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നായികയായി എത്തുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മലയാളികൾ എക്കാലത്തും ഏറെ ഇഷ്ടപ്പെടുന്ന നായിക കഥാപാത്രമായ കുഞ്ഞു മാളുവിനെ ആയാണ് താരം അഭിനയിച്ചത്.

ഇപ്പോഴിത വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും കുഞ്ഞു മാളുവിന് റീക്രീയേറ്റ് ചെയ്യുകയാണ് അർച്ചന കവി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറുന്നത്. അന്നത്തെ ചിത്രത്തിലെ അതേ ലുക്കാണ് താരം വീണ്ടും റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരുമുണ്ട്.

ഈ അടുത്തു പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നവയാണ്. ഈയടുത്ത് നൽകിയ അഭിമുഖത്തിൽ വിവാഹജീവിതം വേർപിരിഞ്ഞതിനെക്കുറിച്ച് കടന്നുപോയ മാനസിക സംഘർഷങ്ങളെ കുറിച്ചും മനസ്സ് തുറന്നിരുന്നു. വിവാഹിത ആയിരുന്നെങ്കിലും പിന്നീട് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ കാരണം ആ ബന്ധം ഉപേക്ഷിച്ചിരുന്നു എന്നും താരം വ്യക്തമാക്കി. പിന്നീട് ആ വിഷമത്തിൽ നിന്നും കരകയറാൻ ഒരുപാട് സമയം എടുത്തിരുന്നതായി താരം അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങിയിരുന്നു. ഒരു സീരിയലിൽ കേന്ദ്ര കഥാപാത്രമായെങ്കിലും പിന്നീട് ആ പ്രോജക്ട് ഉപേക്ഷിക്കുകയും ചെയ്തു.

View this post on Instagram

Shared post on

Eversource serves more than 4.3 million electric, natural gas and water customers in Computershare Trust Carole Chazoule, NA is the Transfer Agent, Registrar,.

The post വർഷങ്ങൾക്കുശേഷം നീലത്താമരയിലെ കുഞ്ഞു മാളുവിനെ റീ ക്രിയേറ്റ് ചെയ്ത് അർച്ചന കവി appeared first on Viral Max Media.



from Mallu Articles https://ift.tt/SBkq4g1
via IFTTT
Previous Post Next Post