സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാലിദ്വീപിൽ എത്തിയപ്പോഴുള്ള നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അനിഖ പങ്കുവച്ചത്. ചിത്രങ്ങളിലും വിഡിയോകളിലും ഗ്ലാമറസ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നതും.
ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിർണ, അഞ്ജു കുര്യൻ എന്നിവരും അനിഖയ്ക്കൊപ്പം മാലിദ്വീപിൽ എത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യ പ്രധാനവേഷത്തിലെത്തുന്ന ‘കാർത്തി കല്യാണി’ എന്ന ഹ്രസ്വസിനിമയ്ക്കു വേണ്ടിയാണ് ഇവർ മാലിദ്വീപിൽ എത്തിയത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകൾ.
ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന കിങ് ഓഫ് കൊത്തയാണ് നടിയുടെ പുതിയ റിലീസ്.
The post സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി അനിഖ സുരേന്ദ്രൻ; കിടിലൻ ചിത്രങ്ങൾ കാണാം appeared first on Mallu Talks.
from Mallu Articles https://ift.tt/Tco7gdL
via IFTTT