മൃഗസ്‌നേഹികളെ സംബന്ധിച്ച് വളര്‍ത്തുമൃഗങ്ങള്‍ അവരുടെ വീട്ടിലെ ഒരംഗം തന്നെയാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ആത്മബന്ധമെന്നത് അനുഭവിച്ചറിയേണ്ട ഒന്നാണ്.
അത്തരത്തില്‍ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് നടി പാര്‍വതി ജയറാം. വര്‍ഷങ്ങളോളം വീടിന് കാവലായി വീട്ടുകാരുടെ പ്രിയപ്പെട്ടവനായി ജീവിച്ച വളര്‍ത്തുനായ മെസ്സിമ്മയുടെ വിയോഗമാണ് പാര്‍വതിയെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നത്.
‘വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു. 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. നിന്റെ കുറുമ്പും ശാഠ്യങ്ങളും കൂട്ടുമെല്ലാം എനിയ്‌ക്ക് നഷ്ടമായി. നിന്നെ എന്റെ ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. നിന്റെ അഭാവം ഇതെങ്ങനെ തരണം ചെയ്യുമെന്ന് എനിക്കറിയില്ല. നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുറുമ്ബനുമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒത്തിരി ചുംബനങ്ങള്‍’ -പാര്‍വതി കുറിച്ചു.
മെസ്സിയ്‌ക്ക് ഒപ്പമുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. പാര്‍വതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരാണ്. ജയറാമിന്റെ ആനപ്രേമം എല്ലായിപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളതാണ്.
The post 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്; നീയില്ലാതെ വീട് ഒരിക്കലും പഴയതുപോലെ ആകില്ല മെസ്സിമ്മ; വേദനയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി appeared first on Mallu Talks.
from Mallu Articles https://ift.tt/qsz4Xl1
via IFTTT