മലയാളി യല്ലെങ്കിലുംപ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. അടുത്തിടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ യിലൂടെ ബാല ആരോഗ്യം തിരികെ നേടിയെടുത്തത്. ഗുരുതരവാസ്ഥയിലായിരുന്ന ബാല ഒരു മാസ ക്കാലം ആശുപത്രിയിലായിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോളിതാ തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാല. ഇതൊരു പുതിയ ജീവിതമല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്, എന്നാൽ അങ്ങനെയല്ലെന്ന് ബാല പറയുന്നു. പുതിയ ജീവിതമാണെന്ന് പറയാനാകില്ല. എല്ലാം പഴയത് പോലെ തന്നെയാണ്. ജീവിതത്തോടുള്ള തന്റെ ആറ്റിട്യൂടും ചിന്താഗതിയും ഒക്കെയാണ് മാറിയത്. അത് മരണക്കിടക്കയിൽ നിന്ന് തിരിച്ചു വന്ന ഒരാൾക്ക് മാത്രമേ മനസിലാകൂ അല്ലാത്ത ഒരാൾക്ക് മനസിലാകില്ല. അസുഖത്തെ കുറിച്ച് മുന്നേ തന്നെ അറിയാമായിരുന്നു
പഴയ കാര്യങ്ങളിലേക്ക് ഒന്നും പോകാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം ചില ആളുകളുടെ പേരുകൾ എടുത്തുപറയേണ്ടിവരും. പഴയ കാര്യങ്ങൾ പറഞ്ഞാൽ അത് ചിലപ്പോൾ ലീഗൽ പ്രശ്നങ്ങളിലേക്ക് പോകാം. അതുകൊണ്ട് പറയാൻ താത്പര്യമില്ല. പഴയകാര്യങ്ങൾ പഴയ രീതിയിൽ പോകട്ടെ. നമുക്ക് പുതിയ കാര്യങ്ങളിലേക്ക് പോകാം. പിന്നെ അവനവൻ ചെയ്ത തെറ്റുകൾക്ക് അവനവൻ തന്നെ അനുഭവിച്ചിരിക്കും. അവൻ എന്ന് പറയുമ്പോൾ അത് അവനും അവളും ഒക്കെയാകാം. കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് താൻ.
തിരിച്ചുവരവ് ഒരു മിറക്കിൾ ആയിരുന്നു. അവസാന നിമിഷമാണ് അമ്മയെ എല്ലാം അറിയിച്ചത്. ഇനി രക്ഷയില്ല എന്ന് ഉറപ്പിച്ച സമയത്താണ് അമ്മയോട് അവർ കാര്യങ്ങൾ പറയുന്നത്. എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം സംഭവിച്ചു. പെട്ടെന്ന് റിക്കവർ ആവാൻ തുടങ്ങി. മെഡിക്കൽ സയൻസിൽ തന്നെ ഇല്ലാത്ത അത്ഭുതം സംഭവിച്ചു. പാരലൈസ്ഡ് ആയിരുന്നു. അവിടെ നിന്നാണ് താനിപ്പോൾ അഭിമുഖത്തിൽ വന്നിരിക്കുന്നത്. എല്ലാം ദൈവാനുഗ്രഹം ആണ്.
ജീവിതത്തിൽ ഒരുപാട് പേർ ചതിച്ചിട്ടുണ്ട്. മനസ്സിന്റെ ഉള്ളിൽ എല്ലാം കിടപ്പുണ്ട്. മിണ്ടണ്ട മനസമാധാനത്തോടെ പോകാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ കുറെ ട്രിഗറിങ്ങായ കാര്യങ്ങൾ നടന്നു. ആശുപത്രിയിലായപ്പോൾ പോലും എന്തെല്ലാം പറഞ്ഞുപരത്തി.അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു വന്ന ഒരാളുണ്ട്. ഞാൻ ഉടനെ തന്നെ ക്യാഷ് കൊടുത്തു. ഞാൻ ഹോസ്പിറ്റലിൽ ആയപ്പോൾ എന്നെക്കുറിച്ച് കുറ്റം പറഞ്ഞു നടന്നു. എന്നാൽ ഒന്ന് തിരക്കിയില്ല. ഒന്നും ചോദിച്ചുമില്ല. എന്നെ തിരക്കിയില്ലെങ്കിലും വേണ്ടില്ല, പക്ഷെ കുറ്റം പറയരുത്.
എനിക്കിപ്പോൾ എന്റെ സന്തോഷമാണ് വലുത്. അങ്ങനെയാണ് ജീവിക്കുന്നത്. ഒരു ദിവസം ഒരു പത്തുനാല്പതു കോളെങ്കിലും സഹായിക്കണമെന്ന് പറഞ്ഞ് വരാറുണ്ട്. അതിൽ പത്തുകോളെങ്കിലും സഹായിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞായിരിക്കും. ശരി എന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്യും. എനിക്ക് അതിലൊന്നും ചെയ്യാൻ കഴിയില്ല. കഷ്ട്ടതകളെ അതിജീവിച്ച് വേണം മുന്നോട്ട് പോകാൻ. അല്ലാതെ ആത്മഹത്യ ചെയ്യാൻ പോകുന്നവർ അത് ചെയ്യുന്നതാണ് നല്ലത്
ജീവിതത്തിൽ പലരും തന്നെ ചതിച്ചിട്ടുണ്ട്. അവരോടൊക്കെ താൻ ക്ഷമിച്ചിട്ടുണ്ട്. തനിക്കും എലിസബത്തിനും ഇടയിലുള്ള പ്രധാന വഴക്ക് അതിന്റെ പേരിലാണ്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്ത് വഴക്ക് പറയും. താൻ മരിച്ചെന്ന് ചിലർ തീരുമാനിച്ചു തന്റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തി.
The post ആത്മഹത്യ ചെയ്ത് കളയുമെന്ന് പറഞ്ഞാണ് ദിവസവും ഫോൺ കോളുകൾ വരുന്നത്, ജീവിതത്തിൽ പലരും തന്നെ ചതിച്ചു. അവരോടൊക്കെ താൻ ക്ഷമിച്ചു, അനുഭവം പറഞ്ഞ് ബാല appeared first on Mallu Talks.
from Mallu Articles https://ift.tt/mQzc1Zl
via IFTTT