ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താല്പര്യമാണ്. ദിലീപിന്റെ രണ്ട് മക്കളും സിനിമയിൽ അഭിനയി ച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിമാർ തന്നെയാണ്. ഇപ്പോഴിതാ മക്കളെ കുറിച്ച് ഒരു യൂട്യൂബ് ചാനൽ സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെ ദീലിപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
മഹാ ലക്ഷ്മി എല്ലാ സിനിമകളും ഇപ്പോൾ കാണാറുണ്ടെന്നാണ് ദിലീപ് പറയുന്നത്. ‘മഹാലക്ഷ്മി ഇപ്പോൾ എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടു പേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയും. ഞാൻ എപ്പോഴും പിള്ളേരുടെ ഭാഗത്താണ് നിൽക്കാറുള്ളത്. അതിന്റെ ചില പ്രശ്നങ്ങളുണ്ട്. കാരണം നമുക്ക് അവരുടെ സന്തോഷമാണല്ലോ വലുത്.’
‘അതു കൊണ്ട് തന്നെ അടിക്കാനോ വഴക്ക് പറയാനോ പോകാറില്ല. വിളിക്കുമ്പോൾ ശബ്ദ വ്യത്യാസം വന്നാൽ തന്നെ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ് താൻ ചെയ്തിരിക്കുന്നതെന്ന് മഹാലക്ഷ്മിക്ക് മനസിലാകും. എനിക്കൊക്കെ ചെറുപ്പത്തിൽ നല്ല അടി കിട്ടിയിട്ടുണ്ടെന്നും’, ദിലീപ് മക്കളെ കുറിച്ച് സംസാരിച്ച് പറഞ്ഞു.
The post അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്, പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞാൻ പറയാറുണ്ട്- ദിലീപ് appeared first on Mallu Talks.
from Mallu Articles https://ift.tt/8QdnEcG
via IFTTT